Integrity Score 1748
No Records Found
Awesome post
🙏🙏
വർക്കിങ് ക്ലാസ്സ് ഫുട്ബാളിൻ്റെ ഇമാം
1363 പോരാട്ടങ്ങൾ 1281 ഗോളുകൾ. പെലെയുടെ അതിജീവനവും ആഘോഷവും ഇങ്ങനെ കാണാം.
സാന്റോസ് ക്ലബ്ബിലെ കൗമാരക്കാരനിൽ നിന്ന് ന്യൂയോർക്ക് കോസ്മോസിലെ പൂർണ്ണതവരെയുള്ള പാച്ചിലിൽ വിരിഞ്ഞ ഗോൾപൂക്കൾ.
പട്ടിണിയായിരുന്നു ഭക്ഷണം, റെയിൽവേ സ്റ്റേഷനിൽ നിന്ന് കടല മോഷ്ടിച്ചതിന് പലവട്ടം പോലീസ് പിടിയിലായിട്ടുമുണ്ട്. അന്ന് രക്ഷപ്പെടാൻ ഓടിയ കാലുകളാണ് പിന്നീട് ലോകത്തെ അമ്പരപ്പിച്ച ഗോളുകൾ നേടിയത്.
ഫുട്ബാളിൻ്റെ മാജിക്!!
സാവോപോളോയിലെ തകരംമേഞ്ഞ ബൗറു എഫ്സിയിൽ പന്ത് തട്ടുന്ന കുട്ടി. പലപ്പോഴും കുഞ്ഞു പെലെ അവിടെ നിന്ന് മുങ്ങാൻ ശ്രമിച്ചു. മുൻ ബ്രസീൽ താരമായ ബ്രിട്ടോ ആയിരുന്നു പരിശീലകൻ. പെലെയെ അയാൾ ' പൂട്ടിയിട്ടു '. ബ്രിട്ടോക്ക് അറിയാമായിരുന്നു ഇതിഹാസങ്ങൾ നൂറ്റാണ്ടിൽ ഒരിക്കൽ പോലും ജനിച്ചുകൊള്ളണം എന്നില്ലെന്ന്.
സാന്റോസിലേക്ക് കൈപിടിച്ച് കൊടുത്താണ് ബ്രിട്ടോ മടങ്ങിയത്.
ഗുരുനാഥന്മാർ മഹാസുകൃതം !!
സാന്റോസിൽ പെലെ നേടാത്തതൊന്നുമില്ല. ലാറ്റിനമേരിക്കൻ ഫുട്ബോളിലെ വലിയ ചാമ്പ്യൻഷിപ്പായ കോപ്പ ലിബർട്ടഡോസിൽ സാന്റോസിന് 1962ലും 1963ലും മഹത്തായ വിജയങ്ങൾ നൽകി. ഉറുഗ്വേയുടെ പെനറോളിനെയും അർജന്റീന ക്ലബ്ബ് ബൊക്ക ജൂനിയേഴ്സിനെയും കീഴടക്കി, അന്നത്തെ ഏറ്റവും മികച്ച രണ്ടു ലോകോത്തര ക്ലബുകൾ. സാന്റോസിനായി 638 കളിയിൽ അടിച്ചുകൂട്ടിയത് 619 ഗോൾ.
ഗോൾ പൂരങ്ങളുടെ കോമരം !!
രാജ്യാന്തര ഫുട്ബോളിൽ 1957 ജൂലൈ ഒമ്പതിനാണ് അരങ്ങേറ്റം. അർജന്റീനയ്ക്കെതിരെ മാരക്കാനയിൽ പന്ത് തട്ടാനിറങ്ങുമ്പോൾ സ്കൂൾ പ്രായം പിന്നിട്ടിരുന്നില്ല. 1-2ന് തോറ്റെങ്കിലും വലിയൊരു പോരാട്ടത്തിൻ്റെ തുടക്കമായി അത്. ബ്രസീലിനായി 92 കളിയിൽ 77 ഗോൾ. 1962ലെ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ യൂസേബിയോയുടെ ബെൻഫിക്കയെ തോൽപ്പിച്ചു, പെലെയുടെ ഹാട്രിക്കിൽ.
ലോകകപ്പിലെ അമാനുഷൻ. പതിനേഴാം വയസിൽ ഇരട്ടഗോളുമായി തിളങ്ങി. 1958 സ്വീഡനെതിരെ ബ്രസീൽ 5-2ന് ജയിച്ചപ്പോൾ പെലെയായിരുന്നു താരം. മൂന്ന് ലോക കിരീടങ്ങളിലാണ് മുത്തമിട്ടത്. 1962ലും 1970ലും കൂടി പെലെയുടെ ചിറകിൽ ബ്രസീൽ ചാമ്പ്യൻമാരായി.