Integrity Score 120
No Records Found
No Records Found
No Records Found
എന്റെ "അബു "ഇങ്ങനെയല്ലാ.....
മാതൃഭൂമി സ്പോർട്സ് മാസിക" യുടെ ലോകകപ്പ് സ്പെഷ്യലിൽ ആഫ്രിക്കൻ ടീമുകളെ കുറിച്ച് എഴുതാൻ അവസരം കിട്ടിയിരുന്നു .ആ സമയം ആഫ്രിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം വന്നിട്ടുമില്ല. ഓരോ രാജ്യങ്ങളിൽ നിന്നും രണ്ട് മൂന്ന് ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള കളിക്കാരെ കൂടി പരിചയപ്പെടുത്തണം എന്ന് വിചാരിച്ചിരുന്നു.കുറച്ച് മുമ്പ് നടന്ന ആഫ്രിക്കൻ നാഷൻസ് കപ്പിൽ പോയി ഒന്ന് പരതി. ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരായ കാമറൂൺ ടീമംഗവും
ടോപ് സ്കോററുമായിരുന്ന സൗദി അൽനസർ ക്ലബ് താരം വിൻസന്റ് അബുബക്കറിനെ അങ്ങനെയാണ് ലേഖനത്തിൽ ഒന്ന് ട്ച്ച് ചെയ്ത് പോകുന്നത്.
ബ്രസീൽ കാമറൂൺ കളി കഴിഞ്ഞ ഉടനെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ട്രോൾ നേരം വെളുത്തപ്പോൾ "വാർത്തയായി "
പ്രചരിച്ചു"ബ്രസീലിനെതിരെ ഗോൾ നേടിയ വിൻസന്റ് അബൂബക്കർ കൊടുവള്ളിയിൽ സെവൻസ് കളിക്കാൻ വന്ന "അബു "വാണ്. ചിത്രം സഹിതമാണ് വാർത്ത പ്രചരിച്ചത്. "വിക്കിയിൽ " അബുബക്കറിന്റ പ്രൊഫൈൽ എഡിറ്റ് ചെയ്ത് ഫിഫ മഞ്ചേരി ചേർത്തും ചില വിരുതൻമാർ ബ്രസീലിന്റെ അപ്രതീക്ഷിത തോൽവി ആഘോഷമാക്കി.
എന്തായാലും ആ "അബു " അല്ല ബ്രസീലിന് എതിരെ ഗോളടിച്ച ശേഷം ചിരിച്ച് കൊണ്ട് റെഡ് കാർഡ് വാങ്ങി ഗ്രൗണ്ട് വിട്ട് പോയ ഈ അബൂബക്കർ എന്ന സ്ഥിരീകരണം "അബുവിന്റെ ടീം മാനേജർ " സാക്ഷാൽ സൂപ്പർ സ്റ്റുഡിയോ ബാവാക്കയിൽ നിന്നു തന്നെ വന്നിരിക്കുന്നു....
കളി ബ്രസീൽ തോറ്റതിൽ സങ്കടമുണ്ടെങ്കിലും എന്റെ പ്രവചനം പോലെ അബുബക്കർ തന്നെ താരമായി. ഞങ്ങളുടെ തലമുറ 1990 ലെ ലോകകപ്പിന്റെ ഉദ്ഘാടന മൽസരത്തിൽ അർജന്റീനക്കെതിരെ ഗോൾ നേടിയ ഒമാംബിയിക്കിനേയും , പിന്നീട് കാമറൂണിനെ ക്വാർട്ടർ വരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച റോജർമില്ലയെയും ആഘോഷിച്ച പോലെ,
ഇനി വിൻസന്റ് അബൂബക്കർ ആണ് താരം..