Integrity Score 120
No Records Found
No Records Found
No Records Found
"ഇവിടെ താലി അഴിക്കൽ ...
അവിടെ ഗോളടി "
പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ ഫുട്ബോൾ കളിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചിരുന്നു കുറെ കാലം. ആദ്യമായെത്തുന്ന ചില കുട്ടികളുടെ കൈകളിൽ ബ്രേസ്ലെറ്റും, ചില വിശ്വാസങ്ങളുടെ ഭാഗമായി കെട്ടുന്ന ചരടുകളുമൊക്കെ കാണാറുണ്ടായിരുന്നു. ചിലപ്പോൾ കഴുത്തിലും കാണും ഇത് പോലെ ചരടുകളും ചെയിനുമൊക്കെ ...
കൊച്ചു കുട്ടികളായത് കൊണ്ട് രക്ഷിതാക്കളെ അറിയിച്ച് അത് അഴിപ്പിക്കും, അഴിക്കാൻ പ്രയാസമുള്ളവരോട് ടാപ് ചുറ്റി മറച്ച ശേഷം ഗ്രൗണ്ടിലിറങ്ങാൻ പറയും...
അതിൽ കോംപ്രമൈസ് ഉണ്ടായിരുന്നില്ല.
പല രക്ഷിതാക്കളും ഇതിൽ നെറ്റി ചുളിക്കാറുണ്ടായിരുന്നു .
സംഗതി പലർക്കും നിസ്സാരമായി തോന്നാമെങ്കിലും കളിക്കിടയിൽ ധരിച്ച ആൾ ക്കും കൂടെ കളിക്കുന്നവർക്കും ഗുരുതരമായി പരിക്കേൽക്കാൻ ഈ "മാന്ത്രികച്ചരടുകൾ " കാരണമാവുമെന്നത് തന്നെയാണ് ഇത് നി രോധിക്കാൻ കാരണം.
ഫുട്ബോൾ ഫിസിക്കൽ കോൺടാക്റ്റ് വരുന്ന കളിയാണ്. കളിക്കിടയിൽ ജഴ്സിയിലും കൈയിലുമൊക്കെ പിടിച്ച് വലിയും, കഴുത്തിൽ കൈയിട്ട് വട്ടംചുറ്റിപ്പിടിക്കലുമൊക്കെ മിനിട്ടിന് നാല് വെച്ച് നടക്കും.പിടുത്തത്തിനിടയിൽ കഴുത്തിലെ ചരടിലോ ചെയിനിലോ എതിർകളിക്കാരന്റെ കൈ കുടുങ്ങിയാൽ , കളിക്കാരൻ വീഴുകയും കൂടി ചെയ്താൽ ഗുരുതരമായ പരിക്ക് ഉറപ്പ്...
അത് പോലെ കൈയിൽ കെട്ടിയ ചരടിൽ എതിർകളിക്കാരന്റെ വിരൽ കൊരുത്തു പോയാലും "ചാക്കുനൂലു കൊണ്ട് സോപ് മുറിക്കുന്ന പോലെ " സംഭവിക്കും....
ഇതൊക്കെ മനസ്സിലാവാത്തവർ പത്ത് വയസ്സിന് താഴെയുളള കുട്ടികൾ മാത്രമാവും.
പക്ഷേ ഇന്നലെ രാത്രി ലോക കപ്പ് രണ്ടാം റൗണ്ട് മൽസരത്തിനിടയിൽ കണ്ട ആ കാഴ്ച അൽഭുതപ്പെടുത്തി. ഫിഫയുടെ കർശന വിലക്കുണ്ടായിട്ടും കളിക്കിടയിൽ ഒരു കളിക്കാരന്റെ കഴുത്തിൽ നിന്ന് ചെയിൻ അഴിച്ചു മാറ്റേണ്ടി വരിക.....
"വിദ്യാഭ്യാസം വിവരക്കേടിന് തടസ്സമല്ല "
എന്ന് പണ്ടുള്ളവർ പറയുന്ന പോലെ താരമൂല്യവും വിവരക്കേടിന് തടസ്സമല്ല.