Integrity Score 1748
No Records Found
No Records Found
No Records Found
ബ്ലാസ്റ്റേഴ്സിനും കോച്ചിനും വിലക്ക് വരില്ല; ശിക്ഷ ഫൈനിൽ ഒതുക്കും
ബംഗളുരു എഫ്.സിക്കെതിരായ
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനുള്ള ശിക്ഷ പിഴത്തുകയിൽ ഒതുക്കും. ടീമിനും കോച്ചിനും വിലക്ക് വരില്ലെന്ന ഉറപ്പിൽ
ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ
അച്ചടക്ക സമിതി കൈക്കൊണ്ട തീരുമാനത്തിനെതിരെ അപ്പീൽ കമ്മിറ്റിയെ സമീപിക്കേണ്ടതില്ല എന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്. അക്ഷയ് ജൈറ്റിലി ചെയർമാനും മലയാളി ഉൾപ്പടെ രണ്ടു ഇൻ്റർനാഷണൽ കളിക്കാരുമെല്ലാം ഉൾപ്പെട്ട അപ്പീൽ കമ്മിറ്റിയുടെ തീരുമാനവും എതിരായാൽ അത് വമ്പൻ തിരിച്ചടിയാവും എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് തിരിച്ചറിയുന്നു. സെമി ഫൈനൽ കളിക്കുന്നത്തിന് ഒരു തടസവും നേരിടേണ്ടിവന്നില്ല എന്നത് ബംഗളുരു ടീമിനെയും കൂടുതൽ ' പരാതിയിലേക്ക് ' എത്തിക്കുന്നില്ല.
സൂപ്പർ കപ്പിന് മുൻപ് ശിക്ഷ വിധിക്കുമെങ്കിലും അത് ടീമിനോ കോച്ചിനോ വിലക്ക് നൽകുന്ന ഒന്നാവില്ല. അതിനാൽ സൂപ്പർ കപ്പിനു ധൈര്യമായി ഒരുങ്ങാണാണ് ബ്ലാസ്റ്റേഴ്സിന് കിട്ടിയ നിർദേശം. വിവാദ മത്സരം നിയന്ത്രിച്ച ഒഫീഷ്യൽസ്, കളിക്കാർ, കോച്ചുമാർ, തിരഞ്ഞെടുക്കപ്പെട്ട കാണികൾ എന്നിവരെയെല്ലാം ഹിയറിങ്ങിന് വിലിക്കുമെങ്കിലും ' തീരുമാനത്തിൽ ' മാറ്റമുണ്ടാകില്ല.
മുൻപ് മത്സരം ബഹിഷ്കരിച്ചതിന് മോഹൻ ബഗാൻ, ഫ്രാൻസാ ഗോവ ടീമുകളെ എഐഎഫ്എഫ് വിലക്കിയിരുന്നു. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ ബ്ലാസ്റ്റേഴ്സിനെ വിലക്കുന്നത് ഈ സംവിധാനത്തിന് തന്നെ തിരിച്ചടിയാവും എന്ന
ലീഗ് നടത്തിപ്പുകാരായ റിലയൻസിൻ്റെ ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെൻ്റ് കമ്മിറ്റിയുടെ ' അപേക്ഷ ' എഐഎഫ്എഫിന് അംഗീകരിക്കേണ്ടിവരികയായിരുന്നു. ബിജെപി അനുകൂല എഐഎഫ്എഫ് ഭാരവാഹികളെ റിലയൻസിന് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിക്കാൻ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ് ഇടപെട്ടത്.
വളരെ ഗൗരവം നിറഞ്ഞ ഈ വിഷയത്തിൽ എഐഎഫ്എഫ് പ്രസിഡൻ്റും സെക്രട്ടറിയും ' മൗനികളായി ' തുടരുന്നത് കേന്ദ്ര സർക്കാരിൻ്റെ സമ്മർദ്ദം കാരണമാണ് എന്ന് ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു എക്സിക്യുട്ടീവ് അംഗം പറഞ്ഞു. നിലവിൽ നൽകുന്ന ' ദയ ' ഭാവിയിൽ ഇന്ത്യൻ ഫുട്ബാളിൻ്റെ അച്ചടക്കത്തെ ബാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.