Integrity Score 177
No Records Found
No Records Found
No Records Found
ടോട്ടനം ഹോസ്പറിന്റെ ബ്രസീലിയൻ സ്ട്രൈക്കർ റിച്ചാർലിസന്റെ കഷ്ടകാലം അവസാനിക്കുന്നില്ല.ഒരിക്കൽ കൂടി പരിക്കാണ് താരത്തിന്റെ വില്ലനായത്. സൗതാംപ്ടനുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ പരിക്കിന്റെ പിടിയിലമർന്ന താരം കണ്ണീരോടെയാണ് കളം വിട്ടത്.
നടപ്പു സീസനിലാണ് എവർട്ടനിൽ നിന്ന് വമ്പൻ തുകക്ക് റിച്ചാർലിസൺ സ്പർസ് കൂടാരത്തിലെത്തുന്നത്.എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാനാകാത്തിന് പിന്നാലെ കടുത്ത വിമര്ശങ്ങൾക്ക് അദ്ദേഹം ഇരയായി.19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ടോട്ടനാമിനെ പ്രതിനിധീകരിച്ച താരത്തിന് ഇതു വരെ ഗോൾ നേടാൻ സാധിച്ചിട്ടില്ല.സീസണ് ഇടക്ക് വന്ന ലോകകപ്പിൽ ബ്രസീലിനായി തിളങ്ങിയെങ്കിലും ക്ളബ്ബിൽ അടിക്കടി പരാജയമാകുന്നത് ആരാധകരെയും ശുണ്ഠി പിടിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വാരം പരിശീലകൻ കോന്റെയ്ക്കെതിരെ മാധ്യമങ്ങളോട് സംസാരിച്ചതും വിവാദമായിരുന്നു.ഇതിനെല്ലാം പിന്നാലെയാണ് പരിക്ക് റിച്ചാർലിസന്റെ ആദ്യ ഗോളിനായുള്ള വേട്ടക്കുള്ള കാത്തിരിപ്പ് നീട്ടിയിരിക്കുന്നത്.