Integrity Score 180
No Records Found
No Records Found
No Records Found
ഇന്നും അമ്പും വില്ലുമായി വേട്ടയാടി - ഇലകളും തോലുകളും കൊണ്ട് ശരീരം മറച്ച് ശിലായുഗ മനുഷ്യരെപ്പോലെ ജീവിക്കുന്ന ആളുകൾ നമ്മുടെ ഇന്ത്യയിൽ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമൊ?
ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടതും അപകടകാരികളുമായ ഈ ഗോത്രവർഗ്ഗക്കാർ താമസിക്കുന്നത് ഇന്ത്യയുടെ ഭാഗമായ ആൻഡമാനിലെ സെന്റിനെന്റൽ ദ്വീപിലാണ്.
2018 ൽ 27 കാരനായ യുഎസ് പൗരനെ കൊന്നതിലൂടെയാണ് അവസാനമായി സെന്റിനെന്റൽ വാർത്തകളിൽ നിറഞ്ഞത്.
ഇന്ത്യയിൽ ആർക്കും പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഒന്നാണ് സെന്റിനെന്റൽ ദ്വീപ്.
ഗവൺമെന്റിന്റെ ഉത്തരവ് ലംഘിച്ച് ദ്വീപിനുള്ളിൽ പ്രവേശിച്ചവറിൽ മിക്കവരും തിരിച്ചു വന്നിട്ടില്ല.
ഈ ജനവിഭാഗം എങ്ങനെയാണ് ഇങ്ങനെ ഒറ്റപ്പെട്ടു പോയത്? പുറമേയുള്ള മനുഷ്യർ എങ്ങനെയാണ് ഇവർക്ക് ശത്രുക്കളായത്.? എന്തുകൊണ്ടാണ് ഇവിടേക്ക് ഗവൺമെൻ്റ് ആളുകളെ പ്രവേശിപ്പിക്കാത്തത്.
നമുക്ക് നോക്കി നോക്കാം.
ഓങ്കോ വിഭാഗത്തിൽപ്പെട്ട ട്രൈബ്സ് ആണ് ഇവിടെ ഉള്ളത്. ഇവരുടെ പിൻഗാമികൾ ആഫ്രിക്കക്കാരാണ് . ഏകദേശം 50000 വർഷങ്ങൾക്കു മുമ്പ് സിൽക്ക് റൂട്ട് വഴി ആഫ്രിക്കയിൽ നിന്ന് എത്തിപ്പെട്ടതാവാം എന്നാണ് പഠനങ്ങൾ പറയുന്നത്.
സെന്റിനെന്റ് ദ്വീപിനെ ആദ്യമായി കണ്ടെത്തിയത് പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരായിരുന്നു.
ദ്വീപിലെത്തിയ മൗറീസ് വിദല്‍ പോര്ട്ട്മാന് എന്ന ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥൻ ഗോത്രവർഗ്ഗക്കാരുമായി ഇടപഴകുവാൻ വേണ്ടി അവരെ ബലമായി പുറത്തെത്തിച്ചു. എന്നാൽ അവരെല്ലാം പലതരത്തിലുള്ള രോഗങ്ങൾക്ക് കീഴടങ്ങി മരണപ്പെടുകയാണ് ചെയ്തത്.
ഇതുതന്നെയാണ് തലമുറകൾ കടന്ന് പുറമേയുള്ള മനുഷ്യരോട് ഇവരുടെ വിരോധം നിലനിൽക്കാനുള്ള കാരണം.
ബ്രിട്ടീഷുകാർ വരുമ്പോൾ അവിടെ എട്ടായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നത്.
ഒറ്റപ്പെടലും രോഗങ്ങളും മറ്റു പ്രകൃതി ദുരന്തങ്ങളും എല്ലാം ഇവരുടെ ജനസംഖ്യയെ കാര്യമായി ബാധിച്ചു. ഇപ്പോഴത്തെ കണക്കുപ്രകാരം ഏകദേശം 100 മുതൽ 150 പേർ മാത്രമേ ഇവിടെയുള്ളൂ എന്നാണ് അറിയുന്നത്.
പുറംലോകവുമായി അധികം ബന്ധമില്ലാത്തതിനാൽ വളരെ പെട്ടെന്ന് രോഗങ്ങൾ വരാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ മനുഷ്യസഹവാസം ഇവരുടെ പൂർണ്ണനാശത്തിലേക്ക് തന്നെ വഴിവയ്ക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഗവൺമെൻറ് ആരെയും ഇവിടേക്ക് കടത്തിവിടാത്തത്. ഗവൺമെന്റിന്റെ എതിർപ്പുകൾ മറികടന്നും ഇവിടെയെത്തുന്ന വരെ ഇവർ ആയുധം കൊണ്ട് തന്നെയാണ് നേരിടുന്നത്. ഇങ്ങനെ ഇവരുടെ അക്രമണത്തിൽ മരണപ്പെട്ടവർ അനവധിയാണ്. എന്നാൽ ഇത്തരം കൊലപാതകങ്ങൾക്കെതിരെ യാതൊരുവിധ കേസും നിലനിൽക്കില്ല.
എന്നാൽ ഇവരുമായി ആരും അടുത്തിടപഴകിയിട്ടില്ല എന്ന് പറയാൻ കഴിയില്ല.
ഇന്ത്യക്കാരനായ നരവംശ ശാസ്ത്രജ്ഞൻ ടി.എൻ പണ്ഡിറ്റ് രണ്ട് തവണയാണ് ദ്വീപ് സഞ്ചരിച്ചത്. ഓംഗോ ട്രൈബ് സിന് വളരെ വിശിഷ്ടമായ സാധനങ്ങൾ ആണ് ഇരുമ്പും നാളികേരവും. ഇവ രണ്ടും നൽകിയാണ് ടി എൻ പണ്ഡിറ്റിന് ഇവരോട് അടുക്കാനും അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും കഴിഞ്ഞത്.
വേട്ടയാടലും മീൻപിടുത്തവുമാണ് ഇവരുടെ പ്രധാന തൊഴിൽ.മത്സ്യവും ദ്വീപിൽ വിളയുന്ന കാട്ടു കിഴങ്ങുകളും ഫലവർഗ്ഗങ്ങളും ഒക്കെയാണ് ഇവരുടെ ഭക്ഷണം. തീയുടെ ഉപയോഗത്തെക്കുറിച്ച് അറിവ് ലഭിച്ചിട്ടില്ല.
അഞ്ച അടി 3 ഇഞ്ച് നീളമുള്ള ഇടങ്കയ്യരാണ് ഇവരിൽ മിക്കവരും. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അഗ്രഗണ്യരാണ് സെൻ്റിനെൻ്റൽസ്.
ദ്വീപിലെ അക്രമണങ്ങളെക്കുറിച്ച് ടി എൻ പണ്ഡിറ്റ് പറഞ്ഞത് ഇങ്ങനെയാണ്
'നിങ്ങളില്‍ നിന്നും യാതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. നമ്മള് അവരുടെ അടുത്തേക്കാണ് പോകുന്നത്. തങ്ങളുടെ ദ്വീപിലേക്ക് വരുന്നവരുടെ ലക്ഷ്യം നല്ലതല്ലെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടാണ് ഗോത്രവിഭാഗക്കാര്‍ ആക്രമിക്കുന്നത്'
സെന്റിനല്‍ ഗോത്രവിഭാഗക്കാരെ എങ്ങനെ സംരക്ഷിക്കാമെന്ന ചോദ്യത്തിന് 'അവരെ വെറുതെ വിട്ടാല്‍ മതി, അവര്‍ ഏകാന്തത ആഗ്രഹിക്കുന്നു'വെന്നാണ് ടി.എന്‍ പണ്ഡിറ്റ് തന്നെ പറഞ്ഞത്.