Integrity Score 474
No Records Found
No Records Found
No Records Found
എന്തു കൊണ്ടോ ഇന്നു മനസ്സ് നിറയെ ലൂക്കയും നിഹാരികയുമായിരുന്നു.
വർഷം അഞ്ച് കഴിഞ്ഞിട്ടും അവരെ കുറിച്ച് തന്നെ ഓർത്തിരിക്കുന്നത് കുറച്ച് ഓവറാണെന്നറിയാഞ്ഞിട്ടില്ല.അവരോളം തന്നെ പ്രിയപ്പെട്ട സനലും ലീനയും ഇനിയും നിങ്ങളിലേയ്ക്ക് എത്താത്തത് കൊണ്ട് അവരെക്കുറിച്ച് ചിന്തിക്കാനും എഴുതാനും പരിമിതികളുണ്ട്.
ഇടയ്ക്കിടെ ലൂക്കയേയും നിഹയേയും ഓർമ്മിപ്പിക്കുന്നത് രണ്ട് കാര്യങ്ങളാണു - മാസത്തിലൊന്ന് എന്ന കണക്കിൽ കിട്ടുന്ന ചില ടാഗുകളും മെൻഷനുകളുമാണു ഒരു സംഭവം.സിനിമ ഇറങ്ങിയ സമയത്ത് ടീനേജിന്റെ പടിവാതിൽക്കലോ,ആദ്യ വർഷങ്ങളിലോ ആയിരുന്നവരാണു പോസ്റ്റ് ചെയ്യുന്നവരിൽ പലരും.കൗമാരത്തിന്റെ പീക്കിലും, യൗവ്വനത്തിന്റെ തീക്ഷണതയിലുമൊക്കെ അലറ ചിലറ ഹാർട്ട് ബ്രേയ്ക്കുകളിലൂടെയൊക്കെ കടന്നു പോകുമ്പോൾ അവർക്ക് ''നീയില്ലാ നേരം' കുറച്ചു കൂടി പേഴ്സണലാകുന്നുണ്ടാകണം.ഒരല്പം കൂടി മുതിർന്ന്, ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ലൂക്കയുടെ പേടികളെയും, നിഹയുടെ മുറിവുകളെയും, കാറ്റും മഴയും ഒരുമിച്ച് വന്നപ്പോൾ പകച്ചു പോയ മണ്ണാങ്കട്ടയേയും കരിയിലയേയുമൊക്കെ മനസ്സിലാകുന്നുണ്ടാകണം.
ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്ന മറ്റൊരു കാര്യം ഇടയ്ക്ക് കണ്ട് മുട്ടുന്ന ചില നിർമ്മാതാകളുടെയും സംവിധായകരുടെയും ചോദ്യമാണു - ലൂക്ക പോലെ ഇന്റൻസായ പ്രണയക്കഥ എന്തെങ്കിലുമുണ്ടോ എന്നതാണു ആ ചോദ്യം.ഒരു പുഞ്ചിരിയോടെ ഇപ്പോഴൊന്നുമില്ല എന്നു പറയാറാണു പതിവ്.ഇതെന്റെ വ്യക്തിപരമായ 'ഇല്ല' ആണു കേട്ടോ. Arun ചേട്ടൻ ഒറ്റയ്ക്കെഴുതിയിരിക്കുന്ന ഒരു പുതിയ തിരക്കഥയുടെ പശ്ചാത്തലത്തിലുമുണ്ട് തീവ്രതയുള്ള, അൺയൂഷ്വലായ ഒരു പ്രണയം.എന്റെയടുത്ത ലൂക്കയേയും നിഹയേയും ഞാനിനിയും കണ്ടു മുട്ടേണ്ടിയിരിക്കുന്നു ! :)
ഇതിനും മാത്രമൊക്കെ ഈ സിനിമയെ കുറിച്ച് തള്ളണ്ട കാര്യമുണ്ടോ എന്നു ഈ കുറിപ്പ് വായിക്കുന്ന പലർക്കും തോന്നുന്നുണ്ടാകാം.ഒന്നു കൊണ്ടും പേടിക്കണ്ടാ, വളരെ വാലിഡായ സെൻസിബിളായ ഒരു തോന്നലാണു അത്.മറ്റൊന്നും തന്നെ എടുത്ത് പറയാനില്ലാത്തത് കൊണ്ടും,വ്യക്തിജീവിതത്തെ ഇതിനു മുൻപും ശേഷവും എന്നു വേർതിരിക്കാനുതകുന്ന ഒരു സംഭവമായത് കൊണ്ട് മാത്രം പറയുന്നതാണിതൊക്കെ ! ലൂക്കയെ കുറിച്ച് നാളിതു വരെ കേട്ടതെല്ലാം പാഠങ്ങളാണു - നല്ലതും മോശവും. അഞ്ചു വർഷങ്ങൾക്കിപ്പുറവും , എന്റെയും അരുൺ ചേട്ടന്റെയും ദൈനംദിനം ഫോൺ കോളുകളിൽ മിക്കപ്പോഴും കടന്നു വരാറുള്ള ഒരു വിഷയമാണു, ഒരിക്കൽ കൂടി ഈ ചിത്രം വീണ്ടും എഴുതാനും ചിത്രീകരിക്കാനും അവസരം ലഭിച്ചാൽ എന്തു മാറ്റങ്ങളായിരിക്കും വരുത്തുക എന്നത്.അന്നു മുതൽ ഇന്നു വരെ കേട്ടതും വായിച്ചതുമായ എല്ലാ അഭിപ്രായങ്ങളിലൂടെയുമുള്ള ഒരു ലുക്കിംഗ് ബാക്കാണു മിക്കപ്പോഴും അത്തരം അനാലിസിസുകൾ.വളരെയധികം അതുപകാരപ്പെടുകയും ചെയ്തിട്ടുണ്ട്.
ഒരുദാഹരണം കൂടി പറഞ്ഞിട്ട് നിർത്താം - സിനിമ തീരെ ഇഷ്ടമാകാതിരുന്ന ഒരു പ്രേക്ഷകനെഴുതിയ ഒരു വാചകം അഞ്ചു വർഷങ്ങൾക്കിപ്പുറവും എഴുതാനിരിക്കുമ്പോൾ എന്റെ ബൈബിളാണു - "സ്ക്രീനിൽ നോക്കി പകർത്തിയെഴുതാവുന്ന തിരക്കഥ" എന്നതായിരുന്നു ആ വാചകം.അന്നത് വായിച്ചപ്പോൾ സ്വഭാവികമായും തോന്നിയത് അനിഷ്ടമാണു.പക്ഷേ സംഭവം ഏറെക്കുറേ ശരിയായിരുന്നു താനും - ഫിക്ഷൻ റൈറ്റിംഗിന്റെ പരിചയവുമായി വന്ന ഞാൻ കാര്യങ്ങൾ പരത്തിയില്ലെങ്കിൽ അല്ലേ അദ്ഭുതമുള്ളു.ഒപ്പം ആദ്യ സിനിമയിൽ ഒന്നും പ്രേക്ഷകർക്കു മനസ്സിലാകാതെ പോകരുതെന്ന ഉപബോധമനസ്സിന്റെ വാശിയും.പിന്നീട് വിഷ്വൽ സ്റ്റോറി ടെല്ലിംഗിനെ കുറിച്ചൊക്കെ വായിച്ചും കേട്ടുമൊക്കെ അറിഞ്ഞപ്പോൾ വളരെ ശരിയായ ഒരഭിപ്രായമാണതെന്നു തോന്നുകയും, പിന്നീട് എഴുതാനിരുന്നപ്പോഴെല്ലാം ഇടയ്ക്കിടെ സ്വയം ഓർത്തെടുക്കുകയും ചെയ്യാറുണ്ട്.അപാരമായ വിഷ്വൽ & മേയ്ക്കിംഗ് സെൻസുള്ള ഒരു സംവിധായകൻ ചിത്രീകരിച്ചത് കൊണ്ടാണു വെർബൽ സ്വഭാവമുണ്ടായിരുന്ന ആ തിരക്കഥ നിങ്ങളിന്നു കാണുന്ന ലൂക്കയായത് !
പറഞ്ഞു തുടങ്ങിയതും അവസാനിപ്പിക്കുന്നതും ഏതൊക്കെയോ രണ്ടറ്റങ്ങളിലാണു.സിനിമ ഇറങ്ങിയ സമയത്ത് എഴുതിയ പല കുറിപ്പുകളുടെയും ഒടുവിൽ കുറിച്ചിരുന്നത് ആവർത്തിക്കുകയാണു -