Integrity Score 474
No Records Found
No Records Found
No Records Found
1974 തിരുവനന്തപുരത്ത് ടാഗോര്‍ ഹാള്‍.. progressive arts society എന്നൊരു സംഘടന ആ വര്‍ഷം ഭരത് അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീ പി ജെ ആന്റണിയെ അനുമോദിക്കുന്ന ഒരു ചടങ്ങ്. പരിപാടിയുടെ ഭാഗമായി പി ജെ ആന്റണി എഴുതിയ ക്ലാസിക് നാടകം സോക്രട്ടീസ് ആ വേദിയില്‍ കളിക്കുന്നുണ്ട്. പി ജെ ആന്റണിയെ കൂടാതെ ശ്രീമാന്‍ കൊട്ടാരക്കര ശ്രീധരന് നായരും പല പ്രമുഖരും ആ വേദിയില്‍ ഇരിപ്പുണ്ടായിരുന്നു. മലയാളത്തിനു ആദ്യമായി ഭരത് നേടിക്കൊടുത്ത പി ജെ ആന്റണിയേയും നിര്‍മ്മാല്യം സിനിമയെയും പ്രമുഖര്‍ വാരിക്കോരി പ്രശംസിച്ചു. എല്ലാംകേട്ടു നിസ്സംഗ ഭാവത്തില്‍ പി ജെ വേദിയില്‍ ഇരിപ്പുണ്ടായിരുന്നു. ഒടുവില്‍ തന്റെ ഊഴം എത്തിയപ്പോള്‍ അദ്ദേഹം മെല്ലെ എഴുനേറ്റു കഷ്ടപ്പെട്ടു മൈക്കിനു അടുത്തേക്ക് നീങ്ങി.. ഇടയ്ക്ക് കൊട്ടാരക്കരയെ ഒന്ന് പാളി നോക്കാനും മറന്നില്ല.. തീര്‍ത്തും അവശനായ ഒരു മന്സുഹ്യന് നില്ക്കുംപോലെ അദ്ദേഹം മൈക്കില്‍ പിടിച്ചു നിന്ന് സദസ്യരെ നോക്കി. വിറയാര്‍ന്ന സ്വരത്തില്‍ മന്ത്രിച്ചു.. "" എല്ലാവര്ക്കും നന്ദി.. എനിക്ക് അവാര്‍ഡ് തന്നവര്‍ക്കും.. അതിനു അവസരമൊരുക്കിയ എം ടിയ്ക്കും എന്നെ ഇന്ന് പ്രശംസകള്‍ കൊണ്ട് മൂടിയ വേദിയിലെ പ്രമുഖര്‍ക്കും.. കയ്യടികളുടെ കരഘോഷം തീര്‍ത്ത സദസ്സ്യര്‍ക്കും എല്ലാവര്ക്കും ഒരുപാടൊരുപാട് നന്ദി.. പക്ഷെ.... """ പി ജെ അര്ദ്ധഗതിയില് നിര്‍ത്തി.. എന്നിട്ട് വീണ്ടും കൊട്ടാരക്കരയെ നോക്കി.. "" എനിക്ക് വയ്യ.. നിങ്ങള്‍ എല്ലാവരും മുക്തകണ്ഠം അനുമോദിച്ച നിര്‍മ്മാല്യത്തിലെ ആ അവസാന രംഗത്തെ എന്റെ വീഴ്ച.. ഏഴോ എട്ടോ പ്രാവശ്യം എടുത്തിട്ടാണ് ഓക്കേ ആയത്. പക്ഷെ അത്രയും പ്രാവശ്യം എനിക്ക് മലര്‍ന്നടിച്ചു വീഴേണ്ടി വന്നു.. എന്റെ നട്ടെല്ലിനു കാര്യമായ പരിക്കുണ്ട്. എന്റെ സ്വാഭാവിക നടത്തത്തെയും ജീവിതത്തെയും അതേറെ ബാധിച്ചു.. "" പി ജെയുടെ സ്വരത്തില്‍ അവശത വ്യക്തമായിരുന്നു.. "" എനിക്ക് അവാര്‍ഡ് വേണ്ടാ.. എനിക്ക് കയ്യടികളും പ്രശംസകളും മാത്രം പോരാ.. ജീവിക്കാനുള്ള കാശ്... എനിക്കും ഈ ഇരിക്കുന്ന എന്റെ പ്രിയ സ്നേഹിതന് ശ്രീധരന് നായര്‍ക്കും അതാണ് ഇപ്പോള്‍ വേണ്ടത്.. """ (( എന്താ അങ്ങനെയല്ലേ എന്നര്‍ത്ഥത്തില്‍ പി ജെ കൊട്ടാരക്കരയെ നോക്കി.. അതെ എന്ന സൂചനയോടെ കൊട്ടാരക്കര അദ്ദേഹത്തിന്റെ ഈറന്‍ കണ്ണുകള്‍ തുടച്ചു..)) പി ജെ തുടര്‍ന്നു.. "" കുറെ മാസങ്ങളായി എനിക്ക് സിനിമയില്ല.. നട്ടെല്ലിന്റെ ക്ഷതം കാരണം പഴയപോലെ ഓടിനടന്നു നാടകം കളിക്കാനും വയ്യ.. ഇന്ന് തന്നെ ഈ വേദിയില്‍ അരങ്ങേറുന്ന എന്റെ നാടകം സോക്രട്ടീസ്.. ഞാന്‍ ഏറെ താല്പര്യത്തോടെ അഭിനയിച്ചിരുന്ന റോള്‍.. ഇന്ന് ഇവിടെ എനിക്ക് പകരം ചെയ്യുന്നത്.. എന്റെ പ്രിയ ശിഷ്യന്.. എന്നെക്കാള്‍ ബഹുകേമനായ സുരേന്ദ്രനാഥ തിലകനാണ്. അതുപോലെ തന്നെ സിനിമയും.. എന്നെ പലരും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ചിലര്‍ക്ക് എന്നെ അറിയുക പോലുമില്ല.. അതുകൊണ്ട് എന്നെ അറിയുന്നവര്‍ ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവര്‍ എനിക്ക് സിനിമകള്‍ തരണം.. അത് തന്നാല്‍ മാത്രം പോരാ.. രണ്ടു നേരം വല്ലതും കഴിക്കാനുള്ളതും കൂടി പ്രതിഫലമായി തരണം.. വേറെ ഒന്നും എനിക്കിവിടെ പറയാനില്ല.. നന്ദി.. നമസ്കാരം..""
📸 നിർമ്മാല്യം അവാർഡ് വേളയിൽ എം. ടി.-യും പി. ജെ. ആന്റണി-യു