Integrity Score 630
No Records Found
No Records Found
No Records Found
യുഎസ് 2.5 ലക്ഷം ഇന്ത്യക്കാർക്കു കൂടി വീസ നൽകും
യുഎസിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ഈ വർഷം കൂടുതൽ വീസ ലഭ്യമാക്കാൻ നടപടിയുമായി അമേരിക്ക. ഇതിന്റെ ഭാഗമായി രാജ്യത്തെ യുഎസ് കോൺസുലേറ്റുകളിൽ 2.5 ലക്ഷം നോൺ ഇമിഗ്രന്റ് (കുടിയേറ്റേതര)വീസ അഭിമുഖങ്ങൾക്കു കൂടി അവസരം ഒരുക്കും. വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, പ്രൊഫഷണലുകൾ എന്നിവർക്കെല്ലാം ഇതിന്റെ നേട്ടം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് കൂടുതൽ വീസ അനുവദിക്കാൻ തീരുമാനമായത്.