Integrity Score 630
No Records Found
No Records Found
No Records Found
2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും
2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി 3.6 ട്രില്യൺ യുഎസ് ഡോളറാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയായി ആണ് സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയെ കാണുന്നത്.
2030–31 സാമ്പത്തിക വർഷത്തോടെ ഇത് 7 ട്രില്യൺ യുഎസ് ഡോളറായി വർധിക്കുമെന്നാണ് പ്രമുഖ മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ എസ് ആന്റ് പി ഗ്ലോബൽ ഇന്റലിജൻസ് കണക്കാക്കുന്നത്.
ആഗോള ജി.ഡി.പിയിൽ ഇന്ത്യയുടെ പങ്ക് 3.6 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയരുന്നതാണ്. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ഉയർന്ന ഇടത്തരം വരുമാനമുള്ള ഗ്രൂപ്പിലേക്ക് ഉയരുമെന്നും എസ് ആന്റ് പി പ്രവചിക്കുന്നു.
6.7 ശതമാനം വാർഷിക വളർച്ച കൈവരിക്കാന്‍ സാധിച്ചാല്‍ 2030-31 സാമ്പത്തിക വർഷത്തോടെ ഇന്ത്യ ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് മാറുന്നതാണ്.
ന്യൂഏജ് വായിക്കാൻ
www.livenewage.com