Integrity Score 180
No Records Found
No Records Found
No Records Found
എവരിതിംഗ് എവെരിവർ ഓൾവൺസ് ;
ഇന്ന് താരമായിരിക്കുന്നത് ഈ സിനിമയാണ്.
ഏഴു ഓസ്കാർ അവാർഡുകളാണ് ഒറ്റയടിക്ക് വാരിയെടുത്തത്.
ബെസ്റ്റ് പിക്ചർ, ഡയറക്ടർ, എഡിറ്റിംഗ് ആക്ടർസ്, അങ്ങനെ ഓസ്കാർ എവരിതിംഗ് എവെരിവർ ഓൾ അറ്റ് വൺസ് അങ്ങ് എടുത്തു
ഈ സിനിമ ഇറങ്ങുമ്പോൾ തന്നെ ഒരുപാട് ആളുകൾ ചർച്ച ചെയ്ത ഒരു ദൃശ്യമുണ്ട്.
ഈ പടത്തിൽ വ്യത്യസ്ത ആയിട്ടുള്ള ഒരു സീൻ തന്നെയാണ് അത്.
രണ്ട് പാറകൾ തമ്മിൽ സംസാരിക്കുന്ന ഈ സീൻ.
ആ സീൻ ഷൂട്ട് ചെയ്തിരിക്കുന്ന സ്ഥലത്തെ കുറിച്ചാണ് ഇന്നത്തെ എഴുത്ത്.
ഇത് കാലിഫോർണിയയിൽ ഉള്ള ഒരു സ്റ്റേറ്റ് പാർക്ക് ആണ്.
Anza-Borrego സ്റ്റേറ്റ് പാർക്ക് .
പാർക്ക് എന്നൊക്കെ കേൾക്കുമ്പോൾ കുറെ പച്ചപ്പും പുഴകളും മരങ്ങളൊക്കെയാണ് നമുക്ക് ഓർമ്മ വരിക. എന്നാൽ ഇത് കാണുമ്പോൾ ഒരു മരുഭൂമി ഒക്കെ പോലെ തോന്നുന്നില്ലേ?
അതെ, ഇത് കാലിഫോർണിയയിലെ തന്നെ ഏറ്റവും വലിയ സ്റ്റേറ്റ് ഡിസേർട്ട് പാർക്കാണ്.
ഈ മരുഭൂമിയിൽ എന്താണ് കാണാനുള്ളത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും.
ഡെസേർട്ട് സഫാരിക്കും, ഡെസേർട്ട് ക്യാമ്പിനും, ഇവിടുത്തെ ഭൂമിശാസ്ത്രത്തിനും എല്ലാം പേരുകേട്ട കാലിഫോർണിയയിലെ പ്രശസ്തമായ ഒരു പാർക്ക് ആണ് ഇത്.
അൻസ-ബോറെഗോ ഡെസേർട്ട് സ്റ്റേറ്റ് പാർക്ക് യഥാർത്ഥത്തിൽ ഇത് മൂന്ന് കൗണ്ടികളിലായിയാണ് വ്യാപിച്ചുകിടക്കുന്നത്. കൗണ്ടി എന്ന് പറഞ്ഞാൽ ഇവിടുത്തെ ജില്ലകളൊക്കെ പോലുള്ള സ്ഥലം. 1,000 ചതുരശ്ര മൈലിലും 650,000 ഏക്കറിലുമായി ഇത് വ്യാപിച്ചു കിടക്കുന്നു
സൗജന്യമായിട്ട് സന്ദർശകർക്കു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഡെസേർട്ട് പാർക്ക് കൂടിയാണ് അൻസാ ബോറെഗോ. നമുക്ക് ക്യാമ്പ് ചെയ്യാനും ഹൈക്ക് ചെയ്യാനും മറ്റ് റിസർച്ച് പർപ്പസിനും എല്ലാം ഫ്രീയായിട്ട് ഉപയോഗിക്കാൻ കഴിയും.
ഈ മരുഭൂമിയിൽ ഇതുമാത്രമല്ല വേറെ ഒട്ടനവധി കാഴ്ചകൾ ഉണ്ട്.ഈ പ്രദേശം അതിന്റെ തനതായ ഭൂമിശാസ്ത്രത്തിനും സസ്യജന്തുജാലങ്ങൾക്കും അതുപോലെ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്.
കാലിഫോർണിയയിൽ നിന്ന് ഐ 15നിലൂടെ പോയാൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയും.
പ്രധാന കാഴ്ചകൾ:-
കാലിഫോർണിയൽ അതിമനോഹരമായ ഒരു സൺറൈസ് അല്ലെങ്കിൽ സൺസെറ്റ് കാണണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് അൻസ്സാ ബോറോഗയിലെ ഫോണ്ട്സ് പോയിൻ്റിലേക്ക് പോകാം. മലയിടുക്കുകളിലൂടെ സൂര്യൻ ഉദിച്ചു വരുന്ന മനോഹരമായ ദൃശ്യം നിങ്ങൾക്ക് കാണാൻ കഴിയും.
ഇതേ ഫോൺസ് പോയിന്റിൽ വച്ച് തന്നെയാണ് എവരിതിംഗ് എവെരിവേറിലെ ആ ദൃശ്യം ചിത്രീകരിച്ചതും
ഹൈവേ 22 വിൽ നിന്ന് വലത്തേക്കുള്ള റോഡിൽ പോയാൽ നമുക്ക് ഇവിടേക്ക് എത്തിച്ചേരാം. ഫോർവീൽ ഡ്രൈവുള്ള വണ്ടിയിൽ യാത്ര ചെയ്യുന്നതായിരിക്കും നല്ലത്.
അൻസാ ബോറെഗോയുടെ മറ്റൊരു അട്ട്രാക്ഷൻ ഈ കാണുന്ന ബാഡ് ലാൻഡുകളാണ്.
ഇത്തരം മലയിടുക്കുകളുടെ ഉള്ളിലൂടെയുള്ള ഒരു ഓഫ് റോഡ് ട്രക്കിംഗ് ഈ ഡെസേർട്ട് നൽകുന്ന ഒരു മനോഹരമായ അനുഭവമാണ്.
മറ്റൊരു കാഴ്ച ഇവിടെയുള്ള വിൻഡ് കേവ്സ് ആണ്. വളരെ വ്യത്യസ്തമായ രൂപങ്ങളിൽ കാണപ്പെടുന്ന ഗുഹകൾ. ഫിഷ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടിൽ നിന്ന് ഹയ്ക്ക് ചെയ്തു നിങ്ങൾക്ക് അവിടെ ചെല്ലാം.
ഇതുകൂടാതെ ബോറെഗോ പാം കാനിയോൺ , ക്യാക്റ്റസ് ലൂപ്പ് , കാൽസൈറ്റ് മൈൻ എന്നിവയെല്ലാം ഇവിടത്തെ മനോഹരമായ കാഴ്ചകളാണ്.
ക്യാമ്പിങ്ങിനായി നൂറോളം സ്ഥലങ്ങളാണ് ആൻസ ബോറെഗോയിൽ ഉള്ളത്.
രാത്രി വാനനിരീക്ഷണത്തിനും മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ചില വ്യത്യസ്തവന്യമൃഗങ്ങളെ കാണുവാനെല്ലാം നമുക്ക് ഇവിടെ കഴിയും.
ഒക്ടോബർ മുതൽ മെയ് വരെയാണ് യാത്രയ്ക്ക് അനുയോജ്യമായ സമയം
എവരിതിംഗ് എവെരിവേർ കൂടാതെ ഇൻ ടു ദി വൈൽഡ് , സെറിനിറ്റി, സ്കോർപ്പിയൻ കിംഗ്, ലാസ്റ്റ് ഡേ ഇൻ ഡെസേർട്ട് തുടങ്ങി ഒട്ടനവധി പടങ്ങൾ ഇവിടെവെച്ച് ചിത്രീകരിച്ചിട്ടുണ്ട്.
സൗത്ത് കാലിഫോർണിയ സഞ്ചരിക്കുന്നവർ മിസ്സ് ചെയ്യാൻ പാടില്ലാത്ത സ്ഥലമാണ് അൻസാ ബോരേഗ.