Integrity Score 180
No Records Found
No Records Found
👍
96 മൂവിയിലെ റാമിനെ പോലെ ജീവിക്കാൻ ആഗ്രഹിച്ചവർ ആയിരിക്കും സിനിമ കണ്ട പലരും.
ഇതിലെ സോങ് ഒരുപാട് പേരെ ആകർഷിച്ചതാണ്.
ഈ സോങ് കണ്ടാൽ ഒരുപാട് സ്ഥലങ്ങൾ ഉള്ളതുപോലെ തോന്നുന്നില്ലേ? എന്നാൽ ഇതിലെ മിക്ക സീനുകളും ഷൂട്ട് ചെയ്തിരിക്കുന്നത് ആൻഡമാനിൽ ആണ്. സ്കൂബ ഡൈവിംഗ്, ബീച്ച്കൾ മറ്റ് സ്ഥലങ്ങൾ എല്ലാം ആൻ്റമാനിലെതാണ്.
ബീച്ചുകൾ കൊണ്ടും ഭൂപ്രകൃതി കൊണ്ടും അവിടുത്തെ ആളുകളെ കൊണ്ടും വളരെ മനോഹരമായ് സ്ഥലമാണ് ആൻഡമാൻ.
ബംഗാള്‍ ഉൾക്കടലിൽ വടക്കു കിഴക്കായി കാണപ്പെടുന്ന ഏകദേശം 555 ദ്വീപുകൾ ചേർന്ന ഒരു ദ്വീപ് സമൂഹമാണ് ആൻഡമാൻ നിക്കോബാർ. ഇതിൽ 37 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ.
കേരളം വിട്ടു പോയി ബസ്സുകളിൽ കാലിക്കറ്റ് മഞ്ചേരി, മണ്ണാർക്കാട് ബോർഡുകൾ ഒക്കെ കണ്ടാൽ എന്തായിരിക്കും അവസ്ഥ. ആൻഡമാനിൽ നിങ്ങൾക്ക് ഈ സ്ഥലങ്ങളിലൂടെയൊക്കെ സഞ്ചരിക്കാൻ കഴിയും. കേരളത്തിൽനിന്ന് പണ്ട് മലബാർ കലാപ സമയത്ത് തടവിൽ ആക്കിയ മലബാറിലെ ആളുകൾ പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും അവിടുത്തെ സ്ഥലങ്ങൾക്ക് അവരുടെ നാടുകളുടെ പേരുകൾ തന്നെ ഇടുകയും ചെയ്തതാണ്.
ചെന്നൈയിൽനിന്ന് ഫ്ലൈറ്റിൽ നിങ്ങൾക്ക് ആൻഡമാനിലെ പോർട്ട് ബ്ലെയർ എയർപോർട്ടിൽ എത്താം. ടിക്കറ്റിന് ഏകദേശം 6000 രൂപ മുതലാണ് നിരക്ക്
കപ്പൽ വഴി ആണെങ്കിൽ ചെന്നൈ പോട്ടിൽ നിന്ന് പോർട്ട് ബ്ലെയറിലേക്ക് കപ്പലുകൾ ഉണ്ട്.
കപ്പലുകൾ ഓഫ് ലൈൻ ആയാണ് ബുക്കിംഗ്.
ഡീറ്റെയിൽസ് താഴെ ഉണ്ട്. 2000 രൂപ മുതലാണ് നിരക്ക്. 60 മണിക്കൂർ കപ്പലിൽ സഞ്ചരിക്കണം.
ഏകദേശം 500 കിലോമീറ്റർ നീളത്തിലാണ് ആൻഡമാൻ വ്യാപിച്ചു കിടക്കുന്നത്. ഉള്ളിലുള്ള യാത്രകൾക്ക് നമുക്ക് ഗവൺമെൻറ് ബസ്സുകൾ ഉപയോഗിക്കാൻ കഴിയും.
ആയിരം രൂപ മുതൽ നമുക്ക് സ്റ്റേയും ഇവിടെ അവൈലബിൾ ആണ്.
ബീച്ചുകൾ തന്നെയാണ് ആൻഡമാനിന്റെ സൗന്ദര്യം. ഒരുപാട് മനോഹരമായ ബീച്ചുകളിലൂടെ നിങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും.
പോർട്ട് ബ്ലെയർ ബീച്ച് , വണ്ടൂർ ബീച്ച് രാധാ നഗർ ബീച്ച് ,എലിഫൻറ് ബീച്ച് എന്ന് തുടങ്ങി ഒരുപാട് ബീച്ചുകൾ ഇവിടെയുണ്ട്.
വിജയസേതുപതി ബീച്ചിലൂടെ നടക്കുന്ന ഈ സീൻ കണ്ടില്ലേ? അത് രാധാനഗർ ബീച്ചിലാണ് എടുത്തിട്ടുള്ളത്.
ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ബീച്ച് എന്നറിയപ്പെടുന്ന ഇടമാണ് രാധാനഗർ ബീച്ച്. ആൻഡമാനിൽ ഏറ്റവും അധികം സഞ്ചാരികൾ തേടിയെത്തുന്ന ഇടവും ഇതുതന്നെയാണ്.
സ്ക്യൂബ ഡൈവിങ് ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇതിലും നല്ല ലോക്കേഷൻ വേറെ ഇല്ല. കടലിൽ വർണ്ണാഭമായ പവിഴപ്പിറ്റുകളുടെയും, കടൽ ജീവികലുടെയുമെല്ലാം ഇടയിലൂടെ നിങ്ങൾക്ക് നീന്തി യാത്ര ചെയ്യാം.
3000 രൂപ മുതൽ നിങ്ങൾക്ക് പാക്കേജുകൾ ലഭിക്കും.
ഹാവ്ലോക്ക് ബീച്ച് ആണ് സ്ക്യൂബ ഡൈവിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലം. ഇവിടെ ഒരുപാട് സ്ക്യൂബ പ്രൊവൈഡേഴ്സ് ഉള്ളത് കാരണം റേറ്റും വളരെ കുറവായിരിക്കും
പോർട്ട് ബ്ലെയറിൽ നിന്ന് ഫെറി എടുത്തിട്ട് വേണം ഹവ്ലോക്ക് ബീച്ചിൽ എത്താൻ. ഏകദേശം 1500 രൂപയാണ് ഫെറിയുടെ നിരക്ക്.
നിങ്ങൾ എപ്പോഴെങ്കിലും ഒരു അഗ്നിപർവ്വതത്തിന് അടുത്തുകൂടി സഞ്ചരിച്ചിട്ടുണ്ടോ?
ആൻഡമാനിൽ ഉള്ള ബാരൻ ദ്വീപിലേക്ക് ചെന്നാൽ നിങ്ങൾക്ക് അഗ്നിപർവ്വത പര്യടനം ചെയ്യാം. ഇന്ത്യയിലെ ഏക അഗ്നിപർവ്വതം കൂടിയാണ് ഇത് .
മനുഷ്യവാസം ഇല്ലാത്ത ആൻഡമാനിലെ ദ്വീപാണ് ബാരൻ ദ്വീപ്.
ബാലൻ ദ്വീപിലേക്ക് ചെല്ലാൻ ഡയറക്റ്റ് ബോട്ടുകൾ അവൈലബിൾ അല്ല. ബോട്ട് ചാർട്ടർ ചെയ്തിട്ട് വേണം സഞ്ചരിക്കാൻ. ഒരാൾക്ക് ഏകദേശം 20,000 രൂപ വരെ ചിലവ് വരും.
ഇതു കൂടാതെ വൈപ്പർ ഐലന്‍ഡ്,മറീന പാർക് ആൻഡ് അക്വേറിയം,മൗണ്ട് ഹാരിയറ്റ് ആൻഡ് മധുബന്‍,രാജീവ് ഗാന്ധി വാട്ടർ സ്പോർട് കോംപ്ലക്സ്, എന്നിവയെല്ലാം ഇവിടുത്തെ മറ്റു അട്രാക്ഷൻ ആണ്.
ഒക്ടോബർ മുതൽ മെയ് വരെയുള്ള സമയമാണ് സീസൺ.
ബീച്ചുകളും സ്കൂബ ഡൈവിങ്ങും എല്ലാം ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത സ്ഥലമാണ് ആൻഡമാൻ.