Integrity Score 90
No Records Found
Thanks for sharing ✨
Interesting
Very nice
ഉപരിവർഗ ആധിപത്യവും അടിസ്ഥാന വർഗ വിധേയത്വവും തമ്മിലുള്ള സംഘർഷങ്ങളുടെ കഥ പറയുന്നതാണ് ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച റിമെയിൻസ് ഓഫ് ദി വിൻഡ്. പോർച്ചുഗലിന്റെ ഉൾനാടൻ പ്രദേശമാണ് കഥാ പശ്ചാത്തലം. പോർച്ചുഗലിലെ ചില പാരമ്പര്യ ആചാരാനുഷ്ടാ നങ്ങളുടെ പേരിൽ ഒരു കൂട്ടം സമ്പന്നരായ ഉപരിവർഗ്ഗ യുവാക്കൾ ലാരിയാനോ എന്ന യുവാവിനെ നിർദ്ധയമായി ആക്രമിക്കുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്..25 വർഷത്തിന് ശേഷവും ഇതേ ആചാരത്തിന്റെ പേരിൽ ഇതേ നിർദയത്വത്തിന്റെ ചരിത്രം ഏറ്റവും ക്രൂരമായി ആവർത്തിക്കപ്പെടുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയും ലാരിയാനോ നിരന്തര അപമാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്.. ഒരു ഘട്ടത്തിലും അവന്റെ അതിജീവന ശ്രമങ്ങൾ വിജയിക്കുന്നില്ല.. ഉപരിവർഗത്തിലെ കുട്ടികൾ പോലും ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ദാരിദ്രരായ മനുഷ്യർ ആക്രമിക്കപെടേണ്ടവനാണെന്നും, അത് സാധാരണമായ കാര്യമാണെന്നുറച്ചു വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.ലാരിയാനോയുടെ ജീവിതത്തിന് ചുറ്റും അവന്റെ വളർത്തുനായ്ക്കളുടെ സാന്നിധ്യമുണ്ട്.. അവനെ പോലെ അവന്റെ വളർത്തുനായ്ക്കളും ആക്രമിക്കപ്പെടുന്നുണ്ട്.. വളർത്തുനായ്ക്കളുടെ പ്രതിരോധ സാധ്യത പോലും അടിസ്ഥാന വർഗ്ഗമനുഷ്യനില്ലാതെ പോവുന്നുണ്ട്.. യാതൊരു വിധ മനുഷ്യാവകാശങ്ങളുമില്ലാത്ത അടിസ്ഥാനവർഗ്ഗ മനുഷ്യരുടെ ജീവിതവും, അതേ നിസ്സഹായാതയോടെയുള്ള മരണവും സിനിമ അടയാളപ്പെടുത്തുന്നു.. കല്ലെറിയപെടുമ്പോഴും എന്റെ ജീവിതം ഇങ്ങനെ ജീവിക്കാനുള്ളതാണല്ലോ എന്ന് അയാൾ പറയുന്നുണ്ട്.. ലോകത്തിന്റെ ഏതു ദേശത്തും, ഏതു കാലത്തും അടിസ്ഥാനവർഗ്ഗ മനുഷ്യനെന്നടയാളപ്പെടുത്തുന്ന സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്ന സാമൂഹ്യ ജീവിതത്തിൽ നിന്ന് പോലും ഭ്രഷ്ടരായ, ഉപരിവർഗ്ഗം അയിത്തം കല്പിക്കുന്ന മനുഷ്യരുടെ ജീവിതം ഏതെങ്കിലും തരത്തിലുള്ള ജീവിതം കേവല മനുഷ്യാവകാശങ്ങളൊ ന്നുമില്ലാത്ത വിധേയത്വത്തിന്റെതാണെന്ന് പ്രത്യക്ഷത്തിൽ തന്നെ ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്.. മികച്ച ചായാഗ്രഹണമാണ് സിനിമയുടെ മറ്റൊരു സവിശേഷത.. വിധേയരുടെ നിസ്സഹായതയുടെ രാഷ്ട്രീയമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. അത്ര ലാഘവത്തോടെ അവഗണിക്കാൻ പറ്റാത്ത, ജാഗ്രതയോടെ നോക്കി കാണേണ്ട ചിലത് ഈ സിനിമയിലുണ്ട്.. കണ്ട ചലച്ചിത്രങ്ങളിൽ ഈ പ്രത്യേകത കൊണ്ട് തന്നെ റിമെയിൻസ്ൻസ് ഓഫ് ദി വിൻഡ് എന്ന ഫ്രഞ്ച് സിനിമയെ എന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിൽപ്പെ ടുത്തിയിട്ടുണ്ട്.ടിയാഗോ ഗ്വാഡസ് ആണ് റിമെ യിൻസ് ഓഫ് ദി വിൻഡിന്റെ സംവിധായകൻ