Integrity Score 100
No Records Found
No Records Found
nice post
Thank you for this post
മമ്മൂട്ടി വലിയൊരു പ്രതീക്ഷയാണ്. കേരളത്തിന്റെ ജീവിത നിലവാരവും ഉയർന്ന ആരോഗ്യ സാക്ഷരതയുംകൊണ്ട് വയോജനങ്ങളുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു.
ഹോമിലെ ഇന്ദ്രൻസ് കഥാപാത്രങ്ങളെ പോലെ ടെക്നോളജി തിരയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അച്ഛന്മാരും അമ്മമാരും അമ്മാവന്മാരും ആന്റികളുമാണ് നമുക്ക് ചുറ്റുമുള്ളത്. പക്ഷെ ഓട്ടോ മൊബൈൽ,ടെക്നോളജിയിൽ അപ്ഡേറ്റ് ആകാൻ,സ്വന്തം ശരീരവും സൗന്ദര്യവും സംരക്ഷിക്കാൻ മെനക്കെട്ട് പണി എടുക്കുന്ന ആളാണ് മലയാളത്തിലെ മഹാനടൻ.
പുതിയ ആപ്പിൾ ഫോൺ ഇറങ്ങുമ്പോൾ അത് മമ്മൂട്ടിയിൽ നാം പ്രതീക്ഷിക്കുന്നുണ്ട്.
പാന്റ് സൈസ് 32 നിന്ന് 36 ആകുമ്പോൾ ജിമ്മിൽ പോകാൻ മടി കാണിക്കുന്ന,കൊളസ്ട്രോൾ കൂടിയ റിപ്പോർട്ട് കൈയിൽ കിട്ടുമ്പോൾ ആരംഭിക്കുന്ന നടപ്പ് രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കുന്ന നാല്പത്കാർക്ക് വലിയ പാഠപുസ്തകമാണ് മമ്മൂക്ക.
ഇനി പ്രായത്തിനൊത്ത വേഷം ചെയ്തു കൂടെയെന്നു അങ്ങേരോട് ചോദിക്കരുത്. പൊന്തൻമാട ചെയ്തപ്പോൾ ഞങ്ങളുടെ മമ്മൂക്കയുടെ പ്രായം 44 ആയിരുന്നു. ചെയ്യുന്ന കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതിപുലർത്തി,വിയർപ്പൊഴുക്കി അഭിനയിച്ചത് കൊണ്ടാണ് എഴുപതാം വയസിലും ആ സിംഹാസനം മലയാള സിനിമയിൽ ഉറച്ചിരിക്കുന്നത്.
പ്രായമാകുമ്പോൾ പഴഞ്ചൻ ആകാതിരിക്കാൻ നമ്മെപഠിപ്പിക്കുന്ന പ്രിയ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ