Integrity Score 100
No Records Found
No Records Found
No Records Found
ഡൽഹി പോലീസ് കോൺസ്റ്റബിൾ ആയ റാബിയ സൈഫിയെ നാല് പേര് ചേർന്നു ബലാൽസംഗം നടത്തിയശേഷം കൊലപ്പെടുത്തി. മാധ്യമങ്ങൾ വാർത്ത കുഴിച്ചുമൂടി
ചില വസ്തുതകൾ
* റാബിയ ഡൽഹി പോലീസിൽ ജോലി ചെയ്തിട്ട് പോലും എന്താണ് അന്വേഷണം ഇല്ലാത്തത്?
ഡൽഹി പോലീസും റാബിയയുമായി ഒരു ബന്ധവുമില്ല. ഡൽഹി പോലീസ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കീഴിലയത്തിനാൽ ഡൽഹി സർക്കാരിന് പോലീസിൽ നിയന്ത്രണമില്ല. സ്ത്രീ സുരക്ഷ,കോവിഡ് പ്രതിരോധം എന്നിവ മുൻ നിർത്തി ഡൽഹി സർക്കാർ രൂപീകരിച്ച സിവിൽ ഡിഫൻസ് സർവീസിലെ വോളണ്ടിയർ ആയിരുന്നു റാബിയ.റാബിയയുടെ വീട് നിൽക്കുന്നത് ഡൽഹി സംഘം വിഹാറിൽ ആണെങ്കിലും മൃതദേഹം കണ്ടെത്തിയത് ഹരിയാനയിലെ സൂരജ്കുണ്ടിലാണ്. ഫരീദാബാദ് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ഡൽഹി പൊലീസിന് സംഭവിച്ച വീഴ്ചയായി എനിക്ക് തോന്നുന്നത് പരാതി കിട്ടിയ ആദ്യ മണിക്കൂറുകളിൽ അന്വേഷണം നടത്തിയില്ല എന്നതാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിരുന്നെങ്കിൽ പോലും റാബിയയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. റോഡപകടത്തിലേത് പോലെ ആദ്യ സുവർണ മണിക്കൂർ (golden hours ) ഡൽഹി പോലീസ് പാഴാക്കിയത്.
* കൊല ചെയ്യപ്പെടുന്നതിനു മുൻപ് കൂട്ടബലാൽസംഗത്തിനു ഇരയായോ?
റാബിയയുടെ വീട്ടിൽ പോയി മീഡിയ വൺ സംസാരിച്ചു. കൂട്ടബലാൽസംഗത്തിനു ഇരയായി എന്നാണ് ഇവർ പറയുന്നത്. പോലീസിനോട് സംസാരിച്ചപ്പോൾ ബലാത്സംഗം നടന്നിട്ടില്ലെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹരിയാന പോലീസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ടർ സാക്ഷി ചന്ദിന്റെ റിപ്പോർട്ടിലും ബലാത്സംഗം നടന്നില്ലെന്നു എടുത്തു പറയുന്നു.ലിങ്ക്
https://timesofindia.indiatimes.com/city/delhi/woman-found-dead-in-surajkund-forest-report-says-no-rape/articleshow/85878041.cms
അമ്പതോളം കുത്ത് ആ പാവം പെൺകുട്ടിയുടെ ശരീരത്തിലുണ്ട്. മാറിടം മുറിച്ചു മാറ്റുകയും സ്വകാര്യ ഭാഗങ്ങളിൽ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്. ആന്തരാവയവ പരിശോധനയിലും റേപ്പ് നടന്നിട്ടില്ലെന്നു പോലീസ് ഉറച്ചു നിൽക്കുമ്പോഴും പരിഷ്ക്കരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ആയുധം കൊണ്ട് മുറിവേൽപ്പിച്ചാൽ
ബലാത്സംഗം കുറ്റം ചുമത്താമെന്നു അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോറൻസിക് വിഭാഗം മേധാവി അജയ് ബാലചന്ദ്രൻ പറയുന്നു.
ആരാണ് ഈ ക്രൂരകൃത്യം ചെയ്തത്?
സംശയരോഗത്തിനു അടിമയായ
റാബിയയുടെ ഭർത്താവ് നിസാമുദ്ദീനാണ് ക്രൂരകൃത്യം ചെയ്തത് എന്നും ഇയാളെ അറസ്റ്റ് ചെയ്തു എന്നും പോലീസ് വ്യക്തമാക്കുന്നു. എന്നാൽ റാബിയ അവിവാഹിതയാണെന്ന് കുടുംബം പറയുമ്പോൾ അതിനും പൊലീസിന് മറുപടി ഉണ്ട്. സിവിൽ ഡിഫൻസ് സർവീസിൽ വോളണ്ടിയറായ നിസാമുദ്ദീൻ റാബിയയെ രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. 2021 ജൂൺ 11 ന് സാകേതിൽ വിവാഹം രെജിസ്റ്റർ ചെയ്തു. വീട്ടുകാർ അറിയാതെ വിവാഹം നടത്തിയ ശേഷം വീട്ടിൽ നിന്നാണ് എല്ലാ ദിവസവും റാബിയ ജോലിക്ക് വന്നിരുന്നത്. വിവാഹം നടന്ന വിവരം വീട്ടുകാരിൽ നിന്ന് ഇരുവരും മറച്ചു വച്ചു.
മറ്റു പുരുഷന്മാരോട് അടുത്ത് ഇടപഴകിയതിനെ നിസാമുദ്ദീൻ പല തവണ ചോദ്യം ചെയ്യുകയും താക്കീത് നൽകുകയും ചെയ്തു. അനുസരിക്കാതെ വന്നപ്പോൾ ജോലി കഴിഞ്ഞു കൂട്ടി കൊണ്ടുപോയി കൊലപാതകം നടത്തി.മൃതദേഹം സൂരജ് കുണ്ടിൽ ഉപേക്ഷിക്കുകയായിരുന്നു.ഇതാണ് പോലീസ് ഭാഷ്യം.
* സംഭവത്തിൽ പ്രതിഷേധം ഉണ്ടായില്ലേ?
ഭീം ആർമി പ്രതിഷേധിച്ചു തെരുവിലിറങ്ങി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ പ്രതിഷേധം തണുക്കുകയായിരുന്നു
* മാധ്യമങ്ങൾ ഈ സംഭവം മറച്ചു വയ്ക്കുന്നത് എന്ത് കൊണ്ട്?
മീഡിയ വൺ റാബിയയുടെ വീട്ടിൽ പോയി ഈ സംഭവം റിപ്പോർട്ട് ചെയ്തു. പിതാവിനോടും സഹോദരനോടും മീഡിയ വൺ റിപ്പോർട്ടർ ഷംന അശോക് ദീർഘനേരം സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
മീഡിയ വൺ ലിങ്ക്
https://www.facebook.com/114179211991766/posts/4443518122391165/
*പ്രതിഷേധം ഇനിയും ഉയരേണ്ടതല്ലേ?
തീർച്ചയായും. പ്രത്യേകിച്ച് ബലാത്സംഗം നടന്നു,പോലീസ് അന്വേഷണത്തിൽ കുടുംബം ആവർത്തിച്ചു പറയുന്ന സാഹചര്യത്തിൽ പ്രതിഷേധം ഉണ്ടാകണം. സിബിഐ അന്വേഷണവും റീ പോസ്റ്റ് മോർട്ടവും കുടുംബം ആവശ്യപ്പെടുന്നു. പോലീസിന്റെ ആദ്യ നിഗമനങ്ങൾ വിശദമായ അന്വേഷണത്തിൽ പൊളിഞ്ഞ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായി ഈ സംഭവത്തിൽ പ്രതിഷേധിക്കണം.നീതിക്കായി ശബ്ദമുയർത്തണം.