Integrity Score 180
No Records Found
No Records Found
No Records Found
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കണം : എസ്. എഫ്. ഐ
കേരളത്തിലെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിലേക്ക് കൈകടത്തി സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ നോക്കുന്ന ഗവർണറുടെ നീക്കം ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നതാണ്.നിരന്തരമായി അമിതാധികാര പ്രവണതയും ഏകാധിപത്യനടപടിയും തുടരുന്ന ഗവർണർ കേരളത്തിലെ അക്കാദമിക് സമൂഹത്തെയാകെ അപമാനിക്കുകയാണ്. ഉന്നതമായ അക്കാദമിക് മികവ് പുലർത്തുന്ന സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് തുടരാൻ താൻ അർഹനല്ല എന്ന് ഗവർണർ സ്വയം തെളിയിച്ചിരിക്കുകയാണ്. സംഘപരിവാർ രാഷ്ട്രീയത്തെ കേരളത്തിലെ സർവകലാശാലകൾക്കകത്തേക്ക് ഒളിച്ചുകടത്താൻ ശ്രമിക്കുന്ന ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു