Integrity Score 180
No Records Found
Interesting!
പുതിയ വിവരം
Wow
ഖത്തർ ലോകകപ്പോടുകൂടി ഫേമസ് ആയ ഒരു എനർജി ഡ്രിങ്കാണ് 'മേറ്റ് ടീ'
മെസ്സി നെയ്മർ തുടങ്ങിയ മുൻനിര താരങ്ങൾ 'മേറ്റ് ടീ' കുടിക്കുന്ന ദൃശ്യങ്ങളും വാർത്തകളും ഇന്ന് ഇൻറർനെറ്റിൽ വൈറൽ ആണ്.
ഖത്തർ ലോകകപ്പിനു വേണ്ടി അർജൻറീന മാത്രം 1100 പൗണ്ട് 'യെർബ മേറ്റ്(മേറ്റ് ടീ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചെടി)' കൊണ്ടുപോയി എന്നാണ് കണക്ക്.
എന്താണ് 'മേറ്റ് ടീ'?
കഫീൻ അടങ്ങിയ ഒരു പരമ്പരാഗത ദക്ഷിണ അമേരിക്കൻ പാനീയമാണ് മേറ്റ്.
ഇത് ചിമാരോ അല്ലെങ്കിൽ സിമാരോൺ എന്നും അറിയപ്പെടുന്നു. അക്വിഫോളിയേസി ഇനമായ ഐലെക്സ് പാരാഗ്വാറിയൻസിസിന്റെ(യെർബ മേറ്റിൻ്റെ) ഉണങ്ങിയ ഇലകൾ ചൂടുവെള്ളത്തിൽ കുതിർത്താണ് ഇത് നിർമ്മിക്കുന്നത്.
കൂടാതെ ഇത് സാധാരണയായി കാലാബാഷ് ഗൗഡ് കൊണ്ട് ഉണ്ടാക്കിയ ഒരു പാത്രത്തിൽ ലോഹംകൊണ്ടുള്ള കുഴൽ കൊണ്ടാണ് വിളമ്പുന്നത്. ചില പ്രദേശങ്ങളിൽ കന്നുകാലികളുടെ കൊമ്പുപയോഗിച്ചും (ഗുവാമ്പ) വിളമ്പുന്ന പതിവ് ഉണ്ട്.
കായികതാരങ്ങൾ എന്തുകൊണ്ട് മേറ്റ് ടീ ഉപയോഗിക്കുന്നു?
ഫുട്ബോൾ കളിയുടെ മുമ്പും ശേഷവും കളിക്കാർ ഉപയോഗിക്കുന്ന ഒരു പ്രധാന പാനീയമായി മേറ്റ് ടീ മാറിയിട്ടുണ്ട് .
ഒരു പ്രധാന ആചാരമായും എനർജി ഡ്രിങ്കായും എല്ലാം 'മേറ്റ് ടീ' യെ കാണുന്നു.
ഇതിനുപുറമേ അനേകങ്ങളായ ഗുണങ്ങളാണ് മേറ്റ് ടീ ക്ക് ഉള്ളത്.
1) കേന്ദ്ര നാഡീവ്യവസ്ഥക്ക് ശക്തമായ ഉത്തേജനംനൽകുന്ന ഒരു പാനീയമാണ് ഇത്,ശരീരത്തിന് ഊർജ്ജവും തലച്ചോറിന്റെ പ്രവർത്തനവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
2)ശാരീരിക പ്രതിരോധം മെച്ചപ്പെടുത്തുന്ന കാർബോഹൈഡ്രേറ്റിന്റെ ഒരു കലവറ കൂടിയാണ് മേറ്റ് ടീ
3) തീവ്രമായ ശാരീരിക വ്യായാമം മൂലമുണ്ടാകുന്ന ലാക്റ്റിക് ആസിഡിന്റെ അമിതമായ ഉൽപാദനം ഒഴിവാക്കാൻ മേറ്റ് ടി സഹായിക്കുന്നു.
4)ഊർജം നൽകുന്നതിനു പുറമേ, മേറ്റ് ടീയിൽ ഉള്ള കഫീൻ സൈക്കോമോട്ടോർ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും കോശങ്ങളുടെ അപചയം ഒഴിവാക്കുകയും ചെയ്യുന്നു.
5) യെർബ മേറ്റ് ടീയിൽ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം പേശികളുടെ വീണ്ടെടുക്കലിനും പുനരധിവാസത്തിനും സഹായിക്കുന്നു.
6)ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു, ഇത് മെച്ചപ്പെട്ട ശാരീരികാവസ്ഥക്കും പിച്ചിലെ ഉയർന്ന പ്രകടനത്തിനും സഹായിക്കുന്നു.
7)ഇന്ന് വിപണിയിലുള്ള മറ്റ് ഏത് എനർജികളെക്കാൾ ഉപകാരപ്രദമാണ് മേറ്റ് ടീ.
ഏതൊക്കെ കായികതാരങ്ങൾ ഉപയോഗിക്കുന്നു?
ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ നിന്നുള്ള ഫുട്ബോൾ കളിക്കാരാണ് പതിവായി മേറ്റ് ടീ ഉപയോഗിക്കുന്നത് .
അർജന്റീന ക്യാപ്റ്റൻ ലിയോ മെസ്സി, ഉറുഗ്വേൻ സ്ട്രൈക്കർ ലൂയിസ് സുവാരസ്, ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ എന്നിവർ സ്ഥിരമായി 'മേറ്റ് ടീ ' ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്നു.
കായികവിനോദവുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങളും വെല്ലുവിളികളും ഒഴിവാക്കാൻ, പല കായികതാരങ്ങളും 'മേറ്റ് ടീ ' ഉപയോഗിക്കാറുണ്ട്.