Integrity Score 177
No Records Found
Great
ദിനംപ്രതി വർധിച്ചു വരുന്ന ഓൺലൈൻ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ പിക്സ് സ്റ്റോറി സംഘടിപ്പിക്കുന്ന 'പ്ലേ യുവർ പാർട്' ക്യാമ്പയ്നുമായി സഹകരിക്കാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സണൽ.
ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് പാരമ്പര്യ വൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള പോരാട്ടത്തിന് മുൻപ് എൻ ബി എ താരവും പിക്സ് സ്റ്റോറി ആഗോള അംബാസിഡറുമായ ദ്വൈറ്റ് ഹോവാർഡ് ക്യാമ്പയിന് തുടക്കം കുറിക്കും.പിന്നാലെ അൻപതിനായിരത്തിലധികം ഗണ്ണേഴ്സ് ആരാധകർ ക്ലാപ്പറുകളുപയോഗിച്ച് നിറകൈയടികളോടെ ഓൺലൈൻ വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശബ്ദമുയർത്തും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വ്യക്തമായ ആധിപത്യത്തോടെ തലപ്പത്ത് കുതിക്കുന്ന ആഴ്സനലിന്റെ ഒദ്യോഗിക സോഷ്യൽ മീഡിയ പാർട്ണറാണ് 2022 മുതൽ പിക്സ് സ്റ്റോറി.ഇന്ത്യൻ നിർമിതമായ ഈ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ഉപയോക്താക്കൾക്കിടയിൽ അഖണ്ഡത ഉറപ്പുവരുത്താൻ പരിശ്രമിക്കുന്നു.മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിഭിന്നമായി കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പിക്സ് സ്റ്റോറി
വിദ്വേഷ പ്രസംഗങ്ങളെയും വ്യാജവാർത്തകളെയും ചെറുത്തുനിർത്തുന്നു.ആഴ്സനലിനെ കൂടാതെ മുൻനിര ക്ലബ്ബുകളായ യുവന്റസ്,പി എസ് ജി വിമൻ തുടങ്ങിയവരും വിദ്വേഷരഹിത സോഷ്യൽ മീഡിയ എന്ന സ്വപ്നവുമായി പിക്സ് സ്റ്റോറിയുമായി കൈകോർക്കുന്നുണ്ട്.
ഓണലൈനിൽ വിദ്വേഷപ്രസംഗങ്ങൾ ഏറ്റവുമധികം നടക്കുന്നയിടങ്ങളാണ് ഫുട്ബോൾചർച്ചാവേദികൾ.ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ അടക്കമുള്ള താരങ്ങൾ ശക്തമായ വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു.2022 വിമൻ യൂറോ കപ്പിനിടെ ഇംഗ്ലണ്ട് ടീമിലെ 92 ശതമാനം പേരും വിദ്വേഷപ്രസംഗങ്ങൾക്ക് ഇരയായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇത്തരത്തിൽ ഓൺലൈനിലൂടെ വെറുപ്പും വംശീയതയും അതിരുകടക്കുമ്പോൾ നന്മയുടെ ബദലാകാൻ ആഹ്വനം ചെയ്യുകയാണ് പിക്സ് സ്റ്റോറി 'പ്ലേ യുവർ പാർട്' ക്യാമ്പയിനിലൂടെ.