Integrity Score 177
No Records Found
No Records Found
No Records Found
ബംഗളുരു എഫ് സി യുമായി നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പ്ളേ ഓഫ് മത്സരത്തിലെ വിവാദ തീരുമാനങ്ങൾ ചൂണ്ടിക്കാട്ടി 'റീമാച്ച്' ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ് സമർപ്പിച്ച പരാതി ഒൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എ ഐ എഫ് എഫ്) നിരാകരിച്ചെന്ന് റിപ്പോർട്ട്.
ഇക്കഴിഞ്ഞ മൂന്നിനാണ് വിവാദത്തിനാസ്പദമായ മത്സരമുണ്ടായത്.അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ലഭിച്ച ഫ്രീകിക്ക് അതിവേഗമെടുപ്പിലൂടെ സുനിൽ ഛേത്രി ഗോൾ ആക്കി മാറ്റി.റഫറി വിസിലൂതുന്നതിനു മുന്നേ കിക്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങളെ നിരാശരാക്കി മാച്ച് റഫറി ക്രിസ്റ്റൽ ജോൺ ഗോളനുവദിച്ചു. ക്ഷുഭിതനായ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച് മത്സരം ബഹിഷ്കരിക്കാൻ ആഹ്വനം ചെയ്യുകയും പിന്നാലെ ടീം കളം വിടുകയും ചെയ്തതോടെ ബംഗളുരു സെമിയിലെത്തിയതായി പ്രഖ്യാപനം.
ഇതിനെതിരെ ബ്ലാസ്റ്റേഴ്സ് അധികൃതർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എ ഐ എഫ് എഫ് അച്ചടക്ക സമിറതി ഇന്ന് അടിയന്തിര യോഗം ചേരുകയായിരുന്നു.ഈ യോഗത്തിലാണ് റീ മാച്ച്, റഫറിയെ ഐ എസ് എൽ മത്സരനിയന്ത്രണത്തിൽ നിന്ന് വിലക്കുക തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ആവശ്യങ്ങൾ നിരകരിച്ചത്.ഇതിനു പുറമെ മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും.
യോഗത്തിലെ മുഴുവൻ തീരുമാനങ്ങളും ഉൾപ്പെടുത്തിയുള്ള ഉത്തരവ് അർധരാത്രിയോടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.