Integrity Score 180
No Records Found
No Records Found
No Records Found
ഈ ഫോട്ടോയ്ക്ക് എന്തോ ഒരു പ്രശ്നമുള്ളത് പോലെ തോന്നില്ലേ?
ഈ തോണി വായുവിൽ നിൽക്കുന്നതല്ല. ഏഷ്യയിലെ തന്നെ ഏറ്റവും ക്ലീനസ്റ്റ് നദികളിൽ ഒന്നായ ദൗകി നദിയിലെ ഒരു ദൃശ്യമാണിത്.
ഏഷ്യയിലെ എന്ന് പറയുമ്പോൾ വേറെ എവിടെയും അല്ല നമ്മുടെ മേഘാലയിലെ ജനീയാ ഹിൽസിന്റെ താഴ്വരയിലാണ് ഈ നദി സ്ഥിതി ചെയ്യുന്നത്.
നമ്മുടെ ഇന്ത്യയിൽ ഒരു നദി ഇത്രയൊക്കെ ക്ലീൻ ആയിട്ട് സൂക്ഷിക്കാൻ പറ്റുമോ? എന്ത് നിയമങ്ങൾ ഉണ്ടെങ്കിലും വൃത്തികേടാക്കാൻ കുറച്ച് ആളുകൾ ഉണ്ടാവുമല്ലോ.
അപ്പോ ദൗകിയിലേക്ക് ഉള്ള യാത്രയെക്കുറിചും. ഈ നദി ഇത്ര ക്ലീൻ ആയി ഇരിക്കുന്നതിന്റെ കാരണത്തെക്കുറിചും നമുക്ക് നോക്കാം.
മേഘാലയുടെ തലസ്ഥാനമായ ഷിലോങ്ങിൽ നിന്ന് 82 കിലോമീറ്റർ NH 206 ലൂടെ സഞ്ചരിച്ചാൽ നമുക്ക് ദൗക്കി നദിയിലെത്താം. ഷിലോങ്ങിൽ നിന്ന് മേഘാലയ ടൂറിസത്തിന്റെ തന്നെ ബസ്സുകൾ അവിടേക്ക് അവൈലബിൾ ആണ്.
നദി കാണാൻ എത്തുന്നവർക്ക് ടെന്റിങ് സൗകര്യവും നദിയിൽ ഫിഷിങ് ചെയ്യാനുള്ള അവസരം ഒക്കെ ഉണ്ട്
ദൗക്കി നദി തന്നെയാണ് ഉങ്കോട്ട് റിവർ,
Wah Umngot എന്നീ പേരുകളിൽ ഒക്കെ അറിയപ്പെടുന്നത്.
ദൗക്കി നദി സ്ഥിതി ചെയ്യുന്നത് ഇന്ത്യയുടെ അതിർത്തി ഗ്രാമമായ ദൗക്കിയിലാണ്.
നദിയുടെ ഒരു കരയിൽ ഇന്ത്യയും മറുകരയിൽ ബംഗ്ലാദേശുമാണ്. അതുകൊണ്ടുതന്നെ അതീവ സുരക്ഷാ മേഖലയാണ് ദൗകി നദീതീരം.
നദിയിൽ ബോട്ടിംഗ് ഒരു 500 രൂപ മുതൽ സ്റ്റാർട്ട് ചെയ്യുന്നുണ്ട്. വളരെ മനോഹരമായ ബോട്ടിംഗ് എക്സ്പീരിയൻസ് തന്നെ നമുക്ക് ലഭിക്കും. നദിയുടെ അടിയിലെ കല്ലുകൾ വരെ കാണാൻ കഴിയുന്ന ഒരു ബോട്ടിംഗ് എത്ര മനോഹരം ആയിരിക്കും എന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.
20 മീറ്റർ വരെ താഴ്ചയുള്ള നദിയുടെ അടിത്തട്ടിലെ മത്സ്യങ്ങളെയും സസ്യങ്ങളെയൊക്കെ വളരെ വ്യക്തമായിട്ട് കാണാൻ സാധിക്കും.
വളരെ ക്ലിയറായിട്ടുള്ള നദിയിലൂടെ യത്ര ചെയ്യാൻ വിൻ്റെറിൽ തന്നെ നിങ്ങൾ ദൗകിയിലെത്തണം
ഇതുകൂടാതെ നദിക്ക് കുറുകെ കാഴ്ചകൾ കാണുവാനുള്ള തൂക്കുപാലവും പുഴയിൽ നടക്കുന്ന ബോട് മത്സരങ്ങളും ടൂറിസ്റ്റ് അട്രാക്ഷൻ ആണ്.
ദൗകി നിവാസികളുടെ പ്രധാന വരുമാന മാർഗ്ഗം ടൂറിസവും,മത്സ്യ ബന്ധനവുമാണ്. സഞ്ചാരികളായി എത്തുന്നവർക്ക് ദൗകിയിലെ ഗ്രാമീണരിൽ നിന്നും മത്സ്യം പാകം ചെയ്തു വാങ്ങാൻ കഴിയും.
ദൗക്കി റിവറിനെ കുറിച്ച് പറയുമ്പോൾ ദൗക്കിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂന്ന് ഗ്രാമങ്ങളെ കുറിച്ചാണ് പ്രധാനമായും പറയേണ്ടത്.
കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ് ശരിക്കും ഈ ദൗക്കി റിവറിനെ ഇത്ര ക്ലീൻ ആയിട്ട് കൊണ്ട് നടക്കുന്നത്.
ദൗക്കി, ദരംഗ്, ഷെനെങ്ങ്ദേങ് എന്നീ ഗ്രാമങ്ങളിലൂടെയാണ് ദൗക്കി നദി ഒഴുകുന്നത്. മൂന്നു ഗ്രാമങ്ങളിലും ആയി 300 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ള ആദിവാസി വിഭാഗമായ ഖാസി കമ്മ്യൂണിറ്റിയിൽ പെട്ടവരാണ് നദിയുടെ ക്ലീനിങ് ചുമതല ഏറ്റെടുത്ത് ചെയ്യുന്നത്.
ഒരു മാസത്തിൽ മൂന്നോ നാലോ ദിവസമാണ് കമ്മ്യൂണിറ്റി ദിനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഗ്രാമത്തിലെ എല്ലാ വീടുകളിൽ നിന്നും ഒരാളെങ്കിലും മുന്നോട്ട് വന്ന് നദി വൃത്തിയാക്കാൻ സഹായിക്കുന്നു. നദി മലിനമാക്കുന്നവർക്ക് 5000 രൂപ വരെയാണ് പിഴ.
പല തലമുറകളായി ഇവർ ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു. ശരിക്കും ഖാസി കമ്മ്യൂണിറ്റി തന്നെയാണ് ഈ നദിയെ ഇത്ര വൃത്തിയായി നിലനിർത്തുന്നത്.
ദൗക്കിയുടെ അടുത്ത് തന്നെയുള്ള പൈനുർസ്ലാ ഹിൽ സ്റ്റേഷനും, കുടൻഗ്രിം വാട്ടർഫാൾസും സോഹ്ര ഹിൽടോപ്പുമെല്ലാം ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് അട്രാക്ഷൻസ് ആണ്. പക്ഷേ നിങ്ങൾക്ക് വാട്ടർഫാൾസ് ഒക്കെ കാണണം എന്നുണ്ടെങ്കിൽ മൺസൂൺ പോസ്റ്റ് മൺസൂൺ സീസണിലുമൊക്കെ വന്നാലേ അതിൻറെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ കഴിയൂ.
നദികളെ വേസ്റ്റ് ഒഴിക്ക് വിടാനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കുന്ന നാം നദിയുടെ സംരക്ഷണം ജീവിതത്തിൻറെ ഭാഗമാക്കിയ ഈ ജനതയെ തീർച്ചയായും മാതൃകയാക്കേണ്ടതാണ്.