Integrity Score 180
No Records Found
No Records Found
No Records Found
സമുദ്രനിരപ്പിൽ നിന്ന് 10000 അടി മുകളിൽ ആകാശത്തിന് താഴെയുള്ള ഭൂമിയിലെ സ്വർഗം-തവാങ്.
അരുണാചൽ പ്രദേശിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്ത് കിടക്കുന്ന, ജനസാന്ദ്രത കുറഞ്ഞ ഒരു പർവതപ്രദേശമാണ് തവാങ്.
മനോഹരമായ പ്രകൃതിയും വെള്ളച്ചാട്ടങ്ങളും പർവ്വതങ്ങളും ബുദ്ധ മണാസ്ട്രികളും എല്ലാം നമുക്ക് ഇവിടെ എക്സ്പീരിയൻസ് ചെയ്യാം.
400 വർഷം പഴക്കമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ തവാങ് മൊണാസ്ട്രി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഈ തവാങ് മൊണാസ്ട്രിയില്‍ നിന്നാണ് തവാങിന് ആ പേര് ലഭിക്കുന്നത്. കുതിര എന്ന് അര്‍ത്ഥം വരുന്ന 'താ' യെന്ന വാക്കും തെരഞ്ഞെടുത്തത് എന്ന് അര്‍ത്ഥം വരുന്ന - വാങ് എന്ന വാക്കും കൂടിച്ചേര്‍ന്നാണ് തവാങ് എന്ന പേര് ഉണ്ടായത്.
ചൈനയോട് അതിർത്തി പങ്കിടുന്നതുകൊണ്ടുതന്നെ തവാങ് അതീവ സുരക്ഷാ മേഖലയാണ്. അരുണാചല്‍ പ്രദേശ് സര്‍ക്കാറിന്റെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വാങ്ങിയതിന് ശേഷമെ താവാങിലേക്ക് നമുക്ക് യാത്ര ചെയ്യാന്‍ കഴിയു.
പെർമിറ്റിനു വേണ്ടി ഓൺലൈൻ ആയിട്ട് രജിസ്റ്റർ ചെയ്യണം.
www.arunachalilp.com എന്ന വെബ്സൈറ്റിലാണ് അപ്ലൈ ചെയ്യേണ്ടത്.
ഇനി എങ്ങനെ തവാങ്ങിലേക്ക് എത്താം എന്ന് നോക്കാം
തെസ്പൂരിലെ രംഗപര റെയിൽവേ സ്റ്റേഷൻ ആണ് തവാങ്ങിനോട് ഏറ്റവും അടുത്ത് കിടക്കുന്ന റെയിൽവേ സ്റ്റേഷൻ.
പക്ഷേ കൂടുതൽ ട്രെയിനുകൾ ഉള്ള റെയിൽവേ സ്റ്റേഷൻ ആസാമിലെ ഗുവാഹത്തിയാണ്.
രണ്ട് റെയിൽവേ സ്റ്റേഷന്റെ അടുത്തുനിന്നും തവാങ്ങിലേക്ക് ബസ്സുകൾ അവൈലബിൾ ആണ്.
വായു മാർഗ്ഗമാണ് സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ തെസ്പൂരിലെ സോണി ബാരി എയർപോർട്ട് ആണ് ഏറ്റവും അടുത്ത എയർപോർട്ട്.
നേരത്തെ പറഞ്ഞ പോലെ തവാങ്ങ് 10000 അടി ഉയരത്തിലാണ് അതുകൊണ്ടുതന്നെ altitude sickness ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
so, ആരോഗ്യ പ്രശ്നം ഉള്ളവർ ഉയരം കുറഞ്ഞ സ്ഥലങ്ങളായ ദിരാങ്ങിലോ ബോംന്തിലയിലോ നിന്നതിന് ശേഷം വരുന്നത് നല്ലതായിരിക്കും.
ഇനി തവാങ്ങിലെ കാഴ്ചകളിലേക്ക് പോകാം
അരുണാചൽ പ്രദേശിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സെലാ പാസ്. ഭൂമിയിലെ സ്വർഗം എന്നാണ് സേലാപാസ് അറിയപ്പെടുന്നത്. റോഡ് മാർഗം തവാങ്ങിലേക്ക് പ്രവേകശിക്കനുള്ള ഏക മാർഗം കൂടിയാണിത്. സെലാ പാസിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. മഞ്ഞുകാലത്ത് നിങ്ങൾ ഈ സ്ഥലത്തേക്ക് പോകുകയാണെങ്കിൽ, മഞ്ഞു പുതച്ച സെല പാസിന്റെ അതിമനോഹരമായ കാഴ്ചകൾ കാണാം.
ഹെവി സ്നൊഫോൾ ഇല്ലാത്തതിനാൽ വിന്ററിലും സെലാ പാസ് ഓപ്പൺ ആയിരിക്കും.
സെലാ പാസിലേക്കുള്ള വഴിയിലാണ് പാരഡൈസ് തടാകം.മഞ്ഞുകാലത്ത് തണുത്തുറഞ്ഞ തടാകവും ഒരു കാഴ്ചയാണ്.
രണ്ടാമത്തെ അട്രാക്ഷൻ നേരത്തെ പറഞ്ഞ തവാങ് മൊണാസ്ട്രി തന്നെയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മൊണാസ്ട്രി കൂടിയാണ് ഇത്. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഇ മോണാസ്ട്രി ബുദ്ധ ആരാധകർക്ക് വളരെ പ്രാധാന്യമുള്ള ഒരു ആരാധനാലയം കൂടിയാണ്.
തവാങ്ങിലെ മറ്റൊരു ആകർഷണമാണ് നുറനാംഗ് വെള്ളച്ചാട്ടം. തവാങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് 100 മീറ്റർ ഉയരമുള്ള ഈ മനോഹരമായ വെള്ളച്ചാട്ടം, തവാങ്ങിനും ബോംഡിലയ്ക്കും ഇടയിലുള്ള പട്ടണമായ ജാങിന് സമീപമുള്ളതിനാൽ ഇതിനെ ജാംഗ് വെള്ളച്ചാട്ടം എന്നും വിളിക്കുന്നു.
ബോംബെയിലേക്ക് ഉള്ള ബസ്സിൽ കയറിയാൽ നമുക്ക് നുരനാംഗ് വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഇറങ്ങാൻ കഴിയും
സെലാ പാസിന്റെ വടക്കൻ ചരിവുകളിൽ നിന്ന് ഉത്ഭവിക്കുന്ന നൂറനാങ് അതിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. സമീപത്തുള്ള ഹൈഡൽ പവർ സ്റ്റേഷനും നമുക്ക് സന്ദർശിക്കാൻ കഴിയും.
ഇതുകൂടാതെ തവാങ് വാർ മെമ്മോറിയൽ, ബുംലാ പാസ്, മാധുരി ലേക്ക്, പങ്കാ തെങ് ത് സൊ ലൈക്ക്, അഡ്വഞ്ചർ സ്പോട്ട് ആയ ഗോരിച്ചൻ പീക്ക് എന്നിവയെല്ലാം ഇവിടുത്തെ മറ്റു ടൂറിസ്റ്റ് അട്രാക്ഷൻസ് ആണ്.
വര്‍ഷത്തില്‍ കൂടുതല്‍ മാസങ്ങളിലും മിതമായ കാലാവസ്ഥയാണ് തവാങില്‍ അനുഭവപ്പെടുക. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് തവാങ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.