Integrity Score 180
No Records Found
No Records Found
No Records Found
ഗ്രാവിറ്റി ഇല്ലാതെ പറക്കാം
ഗ്രാവിറ്റി ഇല്ലാതെ പറക്കാൻ കഴിഞ്ഞാൽ എന്തൊരു രസമായിരിക്കും അല്ലേ.
എന്നാൽ ഇന്ത്യയിൽ ഇതിന് കഴിയുന്ന സ്ഥലങ്ങളുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസികക്കുമോ?
അങ്ങനെയുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്
ഓണാക്കാത്ത വാഹനം കുന്നുകയറി പോകുന്ന ഒരു എക്സ്പീരിയൻസ് ഉണ്ടായാൽ എന്തായിരിക്കും നിങ്ങളുടെ റിയാക്ഷൻ.
ലെയിലെ മാഗ്നെറ്റിക് ഹില്ലിൽ നിങ്ങൾക്ക് ഇത് നേരിട്ട് കാണാൻ കഴിയും.
ലെയിൽനിന്ന് 30 കിലോമീറ്റർ അകലെ നാഷണൽ ഹൈവേ 1D യിൽ ആണ് മാഗ്നെറ്റിക് ഹിൽ സ്ഥിതി ചെയ്യുന്നത്.
മാഗ്നെറ്റിക് ഹിലിൽ എത്തുന്നതിന് തൊട്ടുമുമ്പ് മഞ്ഞനിറത്തിൽ ഒരു ബോർഡ് കാണാം.
ആ ബോർഡിൽ ഇങ്ങനെ എഴുതിയിട്ടുണ്ടാവും. "റോഡിൽ അടയാളപ്പെടുത്തിയിട്ടുള്ള ബോക്സിൽ നിങ്ങളുടെ വാഹനം പാർക്ക് ചെയ്യുക. ഗുരുത്വാകർഷണത്തെ എതിർക്കുന്ന പ്രതിഭാസത്തെ അനുഭവിക്കുക."
കാഴ്ചയിൽ വലിയ പ്രത്യേകതയൊന്നും കാണില്ലെങ്കിലും എൻജിൻ ഓഫാക്കിയാലും വണ്ടി കുന്നുകയറി പോകുന്നത് നിങ്ങൾക്ക് ശരിക്കും അനുഭവിക്കാൻ കഴിയും.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് കൃത്യമായ എക്സ്പ്ലനേഷൻസ് ഒന്നും ഇല്ല.
പ്രധാനമായും രണ്ട് തിയറികളാണ് പറയുന്നത്.
ഒന്നാമത്തെ തിയറി കുന്നിന് ശക്തമായ കാന്തിക ശക്തിയുണ്ട്, അതിനാലാണ് ഇത് സമീപത്തേക്ക് വാഹനങ്ങളെ വലിക്കുന്നത് എന്നാണ്. പക്ഷേ ഒരു വാഹനത്തെ വലിക്കാൻ കഴിയുന്നത്ര മാഗ്നെറ്റിക് ഫീൽഡ് ഒന്നും ലെയിലെ ഈ മാഗ്നെറ്റിക് ഹില്ലിന് ഇല്ല
രണ്ടാമത്തേതും കുറച്ചുകൂടി വിശ്വാസ്യതയുള്ളതുമായ തിയറി-
ഇത് വെറും ഒപ്റ്റിക്കൽ ഇല്യൂഷൻ ആണെന്നതാണ്.
ഇത് അനുസരിച്ച്, കുന്നിന് യഥാർത്ഥത്തിൽ കാന്തിക ശക്തിയില്ല, ഒപ്റ്റിക്കൽ ഇല്ലുഷൻ കാരണം, യഥാർത്ഥത്തിൽ താഴേക്ക് പോകുന്ന റോഡ് മുകളിലേക്ക് പോകുന്നതായി തോന്നുന്നതാണ്.
അതെന്തു തന്നെയായാലും നമ്മൾ യാത്രികർ ഒരിക്കലെങ്കിലും കാണേണ്ട, അനുഭവിക്കേണ്ട സ്ഥലമാണ് മാഗ്നെറ്റിക് ഹിൽ.
മറ്റൊന്നാണ് നനേഘാട്ടിലെ റിവേഴ്സ് വാട്ടർഫാൾസ്
ഗുരുത്വാകർഷണത്തിന് എതിരായി വെള്ളച്ചാട്ടത്തിൽ വെള്ളം മുകളിലേക്ക് പറക്കുന്നത് അവിടെ നിങ്ങൾക്ക് കാണാൻ കഴിയും.
മഹാരാഷ്ട്രയിലാണ് നാനേഘട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
സാധാരണ വെള്ളച്ചാട്ടങ്ങളിലെല്ലാം മുകളിൽ നിന്ന് താഴേക്ക് വെള്ളം വരുന്നതാണ് കാണാൻ കഴിയുക.
എന്നാൽ ഇവിടെ താഴേക്ക് പതിക്കുന്ന വെള്ളം വീണ്ടും മുകളിലേക്ക് തന്നെ പോകുന്നു..
കാറ്റിന്റെ വേഗത ഗുരുത്വാകര്ഷണ ബലത്തിന് തുല്യവും കാറ്റിൻറെ ഗതി അതിന് വിപരീതവും ആവുമ്പോഴാണ് ഇങ്ങനെ വെള്ളം മുകളിലേക്ക് പറക്കുന്നത്
ഇത് ഇത്രയ്ക്ക് ഭയങ്കര സംഭവം ഒന്നുമല്ല
മഴക്കാലത്ത് ഇവിടെ കാറ്റിന്റെ ശക്തി അല്പം കൂടുതലായിരിക്കും. ഈ സമയത്ത് ആ ശക്തിയില്പെട്ട് വെള്ളം മുകളിലേക്ക് വരും. ഇതിനെയാണ് റിവേഴ്സ് വെള്ളച്ചാട്ടമെന്ന പേരില് വിളിക്കുന്നത്. ആളുകൾ ഗുരുത്വാകർഷണ നിയമം വെല്ലുവിളിക്കുന്ന ഇടം എന്നൊക്കെ വിശേഷിപ്പിക്കുന്നു എന്ന് മാത്രം.
ശരിക്കും ഒരേസമയം അത്ഭുതവും മനോഹരവുമായ ഒരു കാഴ്ച തന്നെയാണത്.
പൂനയ്ക്ക് സമീപം ജന്നാറിൽ ആണ് നാനെഗട്ട് ഉള്ളത്
മുൻപ് ഈ ട്രക്കേഴ്സ് മാത്രം അറിഞ്ഞിരുന്ന ഒരു സ്പോട്ട് ആയിരുന്നു ഇത്. ഇപ്പോൾ നിരവധി ടൂറിസ്റ്റുകൾ ആണ് ഈ ഒരു അത്ഭുതം കാണാൻ എത്തുന്നത്.
കല്യാൺ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ നിങ്ങൾക്ക് മാൽഷേജ് ഘാട്ടിലൂടെ പോകുന്ന ടബസ് ലഭിക്കും. എസ് ടി ബസ്സുകൾക്ക് നാനേഘാട്ടിന്റെ അവിടെ സ്റ്റോപ്പ് ഇല്ല. പക്ഷേ കണ്ടക്ടറോട് പറഞ്ഞാൽ നിങ്ങളെ നാനേഘാട്ടിലേക്കുള്ള എൻട്രൻസിൽ ഇറക്കും.
ഏകദേശം 5 കിലോമീറ്റർ ആണ് നാനേഘാട്ടിലേക്കുള്ള ട്രക്കിങ് ഡിസ്റ്റൻസ്.
മോഡറേറ്റ് ഡിഫിക്കൽറ്റി ഉള്ള ട്രക്കിംഗ് ആണ് ഇത്.
ഇത്തരം കാഴ്ചകളുടെ, അത്ഭുതങ്ങളുടെ ഉറവിടമാണ് ഇന്ത്യ.
ലോകത്തുള്ള എല്ലാ മനോഹരമായ കാഴ്ചകളും നമ്മുടെ ഇന്ത്യയിലുമുണ്ട് .നമ്മളത് കണ്ടെത്തി യാത്ര ചെയ്യണം എന്ന് മാത്രം.