Integrity Score 180
No Records Found
No Records Found
No Records Found
രാവിലെ എഴുന്നേൽക്കുമ്പോൾ വീട് നിൽക്കുന്ന സ്ഥലം മാറിപ്പോയാൽ എന്തായിരിക്കും അവസ്ഥ.
മണിപ്പൂരിലെ ലോക്താക്ക് തടാകത്തിൽ ചെന്നാൽ ഇത് നിങ്ങൾക്ക് കാണാൻ കഴിയും.
ലോകത്തിലെ ഏക ഫ്ലോട്ടിങ് തടാകമാണ് ലോക്താക്. മണിപ്പൂരിലെ മൊയിറാങ്ങിന് അടുത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
ലോക്താക്കിനെ മറ്റു തടാകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഒഴുകി നടക്കുന്ന ചെറിയ ദ്വീപുകളാണ്.
കാഴ്ചയിൽ ദ്വീപുകളൊക്കെ പോലെ തോന്നുമെങ്കിലും ഇവ ശരിക്കും ദ്വീപുകൾ ഒന്നുമല്ല. ഇവയെ ഫുംദി എന്നാണ് വിളിക്കുന്നത്
തടാകത്തിനകത്ത് ജൈവവിശിഷ്ടങ്ങളും സസ്യജാലങ്ങളും എല്ലാം ഒഴുക്കിനൊപ്പം ഒന്നായി ഈ സസ്യങ്ങളുടെ വേരുകളിൽ കൂടി ചേർന്ന് ഒരു ദ്വീപ് പോലെ രൂപപ്പെടുന്നതാണ്. ഇവയ്ക്ക് രൂപമാറ്റം സംഭവിക്കുകയും വെള്ളത്തിനു മുകളിലൂടെ ഒഴുകി നടക്കുകയും ചെയ്യും.
മുകളിൽ നിന്ന് നോക്കുമ്പോൾ കുറെ വൃത്തങ്ങൾ ഉള്ള ഒരു തടാകം പോലെയാണ് നമുക്ക് കാണാൻ കഴിയുക.
ഏകദേശം ആയിരത്തോളം കുടിലുകളാണ് ഈ ഫുംദികളുടെ അകത്തും പുറത്തുമായിട്ട് ഉള്ളത്.
ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം മത്സ്യബന്ധനമാണ്. ഇപ്പോൾ ടൂറിസവും ഉണ്ട്.
പണിയൊക്കെ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വീട് എവിടെ എന്ന് അന്വേഷിക്കുന്നത് കാണാൻ നല്ല രസമായിരിക്കും അല്ലേ?
ലോക്താക്കിൽ ഒഴുകി നടക്കുന്നത് വീടുകൾ മാത്രമല്ല ഒരു വിദ്യാലയം കൂടി ഇങ്ങനെ ഒഴുകി നടക്കുന്നുണ്ട്. ഇവിടെ കുടിലുകൾ കെട്ടി താമസിക്കുന്ന ആളുകളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തിലാണ് 2017 ൽ ഒഴുകുന്ന ഈ സ്കൂൾ നിർമ്മിച്ചിരിക്കുന്നത്. സ്കൂളിൽ കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും വിദ്യാഭ്യാസ സൗകര്യം ഉണ്ട്.
ഏകദേശം 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ തടാകത്തിന്
ഇവിടുത്തെ ജനങ്ങൾ തടാകത്തെ വളരെ പരിശുദ്ധമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ യാത്ര പോകുന്നവർ ഒരിക്കലും ഇതിനെ മലിനമാക്കാൻ ശ്രമിക്കരുത്.
മണിപ്പൂരിന്റെ സമ്പദ്വ്യവസ്ഥയിൽ ഈ പുരാതന തടാകം ഒരു പ്രധാന പങ്ക് വഹിക്കുന്നു . വൈദ്യുത ഉത്പാദനത്തിനും ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ജലസ്രോതസ്സായി ഇത് പ്രവർത്തിക്കുന്നു
ചതുപ്പു പ്രദേശമായ ഇവിടം വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവീക വാസസ്ഥലം കൂടിയാണ്.
ഇനി ഇവിടേക്ക് എങ്ങനെ പോകാം എന്ന് നോക്കാം
ഇംഫാലിലെ തുഹിലാൽ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും 40 കിലോമീറ്റർ മാത്രം അകലെയാണ് ലോക്താക്ക ലേക്
ട്രെയിൻ മാർഗ്ഗം ആണെങ്കിൽ ലോക്താക്കിനോട് ഏറ്റവും അടുത്ത് കിടക്കുന്ന റെയിൽവേ സ്റ്റേഷൻ നാഗാലാൻഡിലെ ദിമാപൂർ റെയിൽവേ സ്റ്റേഷനാണ്. അവിടെനിന്ന് 200 കിലോമീറ്റർ അകലെയാണ് ഇംഫാൽ .
ദിമാപുരിൽ നിന്ന് നമുക്ക് ഇംഫലിലേക്ക് ബസ്സുകൾ അവൈലബിൾ ആണ്.
ഇവിടെ ഓരോ സ്ഥലങ്ങൾക്കും വ്യത്യസ്ത സ്റ്റോപ്പുകൾ ആണുള്ളത്. ലോക്താ തടാകത്തിലേക്ക് പോകാൻ മൊയ്രാങ്ങ് പാർക്കിങ്ങിലാണ് എത്തേണ്ടത്.
മൊയ്റാങ്ക് പാർക്കിംഗിൽ ലോകതയിലേക്ക് ബസ്സുകളോ ഷെയർ ടാക്സികളോ ഒരു 60 രൂപ നിരക്കിൽ ലഭിക്കും.ഇംഫാലിൽ നിന്ന് ലോക്താക്കിലേക്ക് 50 കിലോമീറ്റർ ആണ് ദൂരം.
സഞ്ചാരികള്‍ക്ക് തടാകവും ഇത്തരം ദ്വീപുകളിലുള്ള താമസവും ആസ്വാദിക്കാൻ അവസരങ്ങളുണ്ട്. പല ഫുംഡീസിനുള്ളിലും ഹോം സ്റ്റേ ശൈലിയിലുള്ള താമസ സൗകര്യങ്ങള്‍ ലഭ്യമാണ്. സെന്ന്ദ്രയും ഫുബാല തുടങ്ങിയ ഫുംദികൾ സന്ദര്‍ശകര്‍ക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്.
ലോക്താക്കിന് അകത്തുതന്നെയാണ് ദേശീയ ഉദ്യാനമായ കെയ്ബുൾ ലംജാവോ സാൻഗായിപാർക്ക് ഉള്ളത്. നാനൂറിലധികം മൃഗങ്ങളുടെയും അപൂർവയിനം പക്ഷികളുടെയും വിഹാര കേന്ദ്രമാണ് ഇത്.40 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഇത് ലോകത്തിലെ തന്നെ ഏക ഒഴുകുന്ന ഉദ്യാനം കൂടിയാണ്.
സഞ്ചാരികൾ അധികം എക്സ്പ്ലോർ ചെയ്യാത്ത ഒരു സ്ഥലമാണ് മണിപ്പൂർ. ലോകത്താക്ക് തടാകവുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികൾ ഇപ്പോഴും ശൈശവാവസ്ഥയിലാണ്.
വളരെ വ്യത്യസ്തമായ ഒരു യാത്ര താമസ അനുഭവങ്ങൾക്കായി നിങ്ങൾക്ക് ലോക്താക്കിലേക്ക് യാത്ര ചെയ്യാം