Integrity Score 180
No Records Found
No Records Found
No Records Found
കടലിന് നടുവിൽ ഭീമാകാരനായ ഒരു കോട്ട. കോട്ടയ്ക്കുള്ളിൽ ശുദ്ധജലം നൽകുന്ന രണ്ട് കുളങ്ങൾ.
ഏതോ ഒരു നാടോടി കഥയുടെ ഇൻട്രൊഡക്ഷൻ പോലെയൊക്കെ തോന്നും. പക്ഷേ ഇത് ശരിക്കും മഹാരാഷ്ട്രയിൽ ഉള്ള ഒരു കോട്ടയാണ്. ഇന്ത്യയുടെ വ്യാപാര ചരിത്രത്തിൻറെ തന്നെ ഭാഗമായ കോട്ട. ഡച്ച്, മറാത്ത, ഇംഗ്ലീഷ് ആക്രമണങ്ങളെ പ്രതിരോധിച്ച കോട്ട.
മുരുഡ് ജഞ്ചീര.
പേരുപോലെതന്നെ ശക്തമാണ് കോട്ടയും.
40 അടി പൊക്കം. 22 ഏക്കർ വിസ്തൃതി. വൃത്താകൃതിയിലുള്ള 19 പോർച്ചുകൾ. 12 കിലോമീറ്റർ ഓളം ദൂരത്തേക്ക് വെടിവെക്കാൻ ശേഷിയുള്ള 572 പീരങ്കികൾ.
മുംബൈയിൽ നിന്ന് 160 കിലോമീറ്റർ മാറി മുരുഡ് ഗ്രാമത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.കരയിൽ നിന്നും അരക്കിലോമീറ്റർ അകലെ കടലിലെ ഒരു ദ്വീപിലായി സ്ഥിതി ചെയ്യുന്നകോട്ട.കോട്ടയുടെ മനോഹര ദൃശ്യങ്ങള് കാണാന് നിരവധിപ്പേരാണ് എത്താറുള്ളത്.
പതിനഞ്ചാം നൂറ്റാണ്ടിൽ രാജ റാം റാവു പാട്ടിൽ എന്ന മുക്കുവ നേതാവിന്റെ നേതൃത്വത്തിൽ ഒരുപറ്റം മുക്കുവരാണ് ഈ കോട്ട നിർമ്മിച്ചത്.
തങ്ങളുടെ ജനങ്ങളെ കടൽ കൊള്ളക്കാരിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.രാജാ റാംറാവു പാട്ടീൽ സുൽത്താന്റെ ഉത്തരവുകൾ പാലിക്കാത്തതിനാൽ അഹമ്മദ്നഗർ സുൽത്താനേറ്റിലെ സുൽത്താൻ ഈ കോട്ട ആക്രമിക്കാൻ പിരാം ഖാനെ അയക്കുകയും പിരാൻഖാൻ തന്റെ പട്ടാളക്കാരുമായി വീപ്പ കളിൽ കച്ചവടത്തിന് ചെന്ന് കോട്ട പിടിച്ചടക്കുകയും ചെയ്തതായാണ് ചരിത്രം പറയുന്നത്. പിന്നീട് നിസാം ഷാഹി സുല്ത്താന് തടിയിൽ നിർമ്മിച്ച കോട്ടയ്ക്ക് പകരം പാറക്കല്ലുകൾ ഉപയോഗിച്ച് കോട്ടപണിതു.
ചത്രപതി ശിവാജി അടക്കം സ്വദേശികളും വിദേശികളുമായ പലരും പിടിച്ചടക്കാൻ ശ്രമിച്ചിട്ടും നടക്കാത്ത കോട്ടയാണ് ജാഞ്ജീര. തൻറെ മറാഠാസാമ്രാജ്യത്തിന് ഭീഷണിയായി നിലനിന്നിരുന്ന കോട്ട ഏഴുതവണയാണ് ശിവാജി ആക്രമിച്ചത് എന്നാൽ 7 തവണയും പരാജയം ഏറ്റുവാങ്ങിയ ശിവാജി പിന്നീട് ശ്രമം ഉപേക്ഷിച്ചു.ശിവജിക്ക് ശേഷം മകൻ സംബാജിയും കോട്ട കീഴടക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. യൂറോപ്യൻ നാവികസേനയ്ക്ക് പോലും ഈ പോസ്റ്റിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല.
കോട്ടയുടെ ചരിത്രം അറിഞും സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.
ഇന്ന് മഹാരാഷ്ട്രയിലെ ഒരു പ്രധാന ടൂറിസ്റ്റ് അട്രാക്ഷൻ ആണ് മുരഡ് ജൻജീര. കോട്ടയ്ക്കകത്ത് ശുദ്ധജലം നൽകുന്ന രണ്ടു കുളങ്ങൾ കൂടിയുണ്ട്.
കടലിനു നടുവിൽ ശുദ്ധജലം ലഭിക്കുന്ന ഈ അത്ഭുത ജലസ്രോതസ്സുകളും ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. നേരത്തെ പറഞ്ഞ 572 പീരങ്കികൾ മൂന്നെണ്ണം മാത്രമേ ഇന്ന് അവിടെ കാണാൻ കഴിയൂ.
ഇനി എങ്ങനെ ഇവിടേക്ക് എത്താം എന്ന് നോക്കാം.
റായിഗഡിൽ ഉള്ള റോഹ റെയിൽവേസ്റ്റേഷനാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്ന് ഇവിടേക്ക് ഡയറക്ട് ട്രെയിനുകൾ ഉണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ ദൂരമാണ് ഉള്ളത്. മുരുടിലേക്ക് എത്താൻ പബ്ലിക് ട്രാൻസ്പോർട്ട് അവൈലബിൾ ആണ്.
ഏറ്റവും അടുത്തുള്ള എയർപോർട്ട്, മുംബൈ ചത്രപതി ശിവാജി എയർപോർട്ട് ആണ്.
അവിടെ നിന്ന് ഏകദേശം മൂന്നു മണിക്കൂറോളം സഞ്ചരിച്ചാലെ ഇവിടേക്ക് എത്തിച്ചേരാൻ കഴിയൂ
ഒറ്റ ദിവസത്തെ യാത്രയ്ക്കായി പൂനെയിൽ നിന്നും മുംബൈയിൽ നിന്നും ആളുകൾ ഇവിടെക്ക് വരാറുണ്ട്.
രാവിലെ ആറു മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രവേശന സമയം. മുരുടിൽ എത്തിയാൽ രാജപുരിയിലെ ബോട്ട് ജെട്ടിയിൽ നിന്നും കോട്ടയിലേക്ക് ബോട്ട് ലഭിക്കും.
20 മുതൽ 30 രൂപ വരെയാണ് ഫെറിയുടെ ചാർജ്.
അവസാനത്തെ ഫെറി ആറുമണിക്കാണ് ഉള്ളത്. ഒരു രണ്ടു മണിക്കൂർ ചുറ്റിക്കാണാനുള്ള കാഴ്ച കോട്ടയിൽ ഉണ്ട്.
എല്ലാകാലത്തും ജഞ്ചീരയിലേക്ക് പോകാൻ കഴിയും. എന്നാൽ അപകടകരമായ കാറ്റും തിരമാലകളും ഉള്ളതിനാൽ മൺസൂൺ കാലത്തുള്ള യാത്ര ഒഴിവാക്കുന്നത് നന്നായിരിക്കും.