Integrity Score 177
No Records Found
No Records Found
🔥
🌈
2022ൽ ചാംപ്യൻസ് ലീഗ് ഫൈനൽ പരാജയത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട യുർഗൻ ക്ളോപ്പ് ആദ്യമേ ലിവർപൂളരാധകരോടായി പറഞ്ഞു:"അടുത്ത വർഷം ഫൈനലെവിടെയാണ്?ഇസ്താംബൂളിലോ?ഹോട്ടൽ ടിക്കറ്റ് ബുക്ക് ചെയ്തോളൂ"
'ക്വാഡ്രപ്ളി'ന് തൊട്ടരികത്തെത്തിയ ടീമിനെ അടുത്ത വർഷം ചാംപ്യൻമാരാക്കാമെന്ന അമിതവിശ്വാസത്തിന്റെ പുറത്തായിരുന്നു ആ പറച്ചിൽ.
എന്നാൽ ആ വാക്കുലംഘനത്തിന്റെ തൊട്ടരികത്താണിപ്പോൾ ആ ജർമൻകാരനും സംഘവും.ഇക്കുറി ചാംപ്യൻസ് ലീഗ് ആദ്യ പതിനാറിൽ എതിരാളിയായത് കഴിഞ്ഞ തവണ ഫൈനലിൽ പരാജയപ്പെടുത്തിയ സാക്ഷാൽ റയൽ മാഡ്രിഡ്.ഒന്നാം പാദം ലിവർപൂളിന്റെ ഉരുക്കുകോട്ടയായ ആൻഫീല്ഡിൽ.മത്സരത്തിന്റെ നാലാം മിനുട്ടിൽ ഉറുഗ്വൻ താരം ഡാർവിൻ നുനേസ് മനോഹര ഗോളിൽ ചെമ്പടയെ മുന്നിലെത്തിക്കുന്നു.പിന്നാലെ റയൽ മാഡ്രിഡുകരുടെ കാവൽഭടൻ 'കോട്ടുവാ'യുടെ അബദ്ധത്തിൽ വീണു കിട്ടിയ പന്ത് ലക്ഷ്യത്തിലെത്തിച്ച് മോ സല ആൻഫീല്ഡിനെ ആനന്ദത്തിന്റെ പരകോടിയിലെത്തിച്ചു.എന്നാൽ ഈ രണ്ട് ഗോൾ ലീഡിൽ മതിമറന്ന ലിവർപൂളിനെയാണ് പിന്നീട് കണ്ടത്.സീസണിലുടനീളം ചോർന്ന പ്രതിരോധ നിര ഒരിക്കൽ കൂടി വെറും കാഴ്ചക്കാരായപ്പോൾ ഗോൾ വല കുലുങ്ങിയത് അഞ്ച് തവണ.സ്വന്തം ഗ്രൗണ്ടിൽ അപമാനകരമായ തോൽവി രുചിച്ച് ക്ളോപ്പും കൂട്ടരും തലകുനിച്ചു.
രണ്ടാം പാദ മത്സരം ഇന്ന് റയലിന്റെ കളി മൈതാനത്തിലാണ്.കേളി കേട്ട സാന്റിയാഗോ ബെർണാബ്യുവിൽ. ഇന്ത്യൻ സമയം 1:30ന് പന്തുതട്ടി തുടങ്ങുമ്പോൾ മുൻതൂക്കമെന്ത് കൊണ്ടും കാർലോ ആൻസലോട്ടിയുടെ വെള്ളക്കുപ്പായക്കാർക്കാണ്. പ്രതിരോധ നിരയിലെ പരിചയ സമ്പന്നൻ ഡേവിഡ് അലബയുടെ അഭാവം പക്ഷെ അവർക്ക് തിരിച്ചടിയേകും.മറുപുറത്ത് ടീമിന്റെ മോശം ഫോമിലും മധ്യനിരയിൽ നിറഞ്ഞു കളിച്ച കൗമാരക്കാരൻ സ്റ്റീഫൻ ബൈചെറ്റിചിന്റെയും ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സന്റേയും അഭാവം പിടിപ്പത് പണിയുണ്ടാക്കും.ആദ്യ പാദത്തിൽ ഇല്ലാതിരുന്ന തിയാഗോ അൽകന്റരയും ലൂയിസ് ഡിയസും ഇപ്പോഴും പുറത്തു തന്നെയാണ്.