Integrity Score 1748
No Records Found
No Records Found
No Records Found
ഇതൊരു ' സുഖമുള്ള ' വായനയേയല്ല, പീച്ചാംകത്തി കൊണ്ടുള്ള കുത്താണ്
'ആ പേരുകൾ ഇപ്പോൾ എന്ത് ചെയ്യുന്നു' - സുഹൃത്ത് പി. പി. ഷാനവാസിൻ്റെ പുസ്തകമാണ്. എത്താൻ വൈകിയെങ്കിലും ഇരുനൂറിലേറെ പേജുകൾ ഒറ്റപ്പകലിൽ വായിച്ചു തീർന്നു. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഷാനവാസ് നടത്തിയ യാത്രകളാണിതിൽ. രാഷ്ട്രീയ ഉത്കണ്ഠകളും ആത്മിയാന്വേഷണവും കലർന്നുപോയ സ്വഭാവം പുസ്തകത്തിനുണ്ട്. ഹിമാലയത്തിലെ മഞ്ഞിൽ ചവിട്ടുമ്പോൾ പൊള്ളുകയും തിരുവണ്ണാമലയിലെ ചൂടൻ പാറക്കെട്ടുകളേറുമ്പോൾ തണുത്തുവിറയ്ക്കുകയും ചെയ്യും. യാത്രകളുടെ സ്ഥലപഥങ്ങളേക്കാൾ ചിന്തകളുടെ സൂക്ഷ്മ സ്ഥലരാശികളാണ് ഉള്ളടക്കം.
നമ്മെ എന്നും പ്രലോഭിപ്പിക്കുന്ന ഹിമാലയ സീമകൾ, മലയാളിക്ക് സാർവ്വദേശീയ അർത്ഥങ്ങൾ സമ്മാനിച്ച ഗുരുവിൻ്റെ മരുത്വാമല, 'അത്ര പരിചയം പോരാത്ത' രമണമഹർഷിയുടെ തിരുവണ്ണാമല, ആത്മീയതയും രാഷ്ട്രീയവും എഴുത്തും സിനിമയും കണ്ടെടുത്ത കുടജാദ്രി, അകലെ അജ്മീറിലെ ആരവല്ലി കുന്നുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് ആദ്യപുറങ്ങളിൽ. ഓരോ ഭൂമിശാസ്ത്രവും സാധ്യമാക്കിയ തപസ്വികൾ, അവരുടെ ദാർശനികാന്വേഷത്തിൻ്റേയും ആത്മീയ ഔന്നത്യങ്ങളുടേയും പൊതുചിത്രവും പുസ്തകം ചർച്ചയ്ക്കെടുക്കുന്നു.
പിന്നെ വരുന്നത് ചിത്രകലയുടേയും സംഗീതത്തിന്റേയും ഇന്ത്യൻ മാസ്റ്റേഴ്സിനെ ചെന്നുകണ്ട നിമിഷങ്ങളാണ്. കലയേയും ജീവിതത്തേയും അറിയാനുള്ള ഈ യാത്രാപഥങ്ങൾ ചെന്നെത്തുന്നത് സംഘർഷഭൂമിയായിത്തീർന്ന ഗുജറാത്തിലാണ്.
ആഴത്തിലറിയേണ്ട ആത്മായനവും ആർക്കിയോളജിയും കൂടിക്കലരുന്ന പട്ടണം യാത്രകളുണ്ട്. പുരാവസ്തു ഉത്ഖനനത്തെപ്പറ്റി സംബോധന ചെയ്തുകൊണ്ടുള്ള ഈ യാത്രാരേഖ കേരളത്തിൻ്റെ തീരദേശങ്ങളിലൂടെയുള്ള ഒരു കാറോട്ട കഥയാണ്. അവസാനത്തിലുള്ള 'ഇരിങ്ങാലക്കുടയിലെ തീർത്ഥങ്കരന്മാർ' ഇതിന് അനുബന്ധവും.
ഇതൊരു ' സുഖമുള്ള ' വായനയേയല്ല, പീച്ചാംകത്തി കൊണ്ടുള്ള കുത്താണ്.