Integrity Score 1748
No Records Found
No Records Found
No Records Found
പന്തുകളി വെള്ളത്തിലും ആവാം !
കഴിഞ്ഞ ദിവസം സമാപിച്ച
സുബ്രതോ കപ്പ് ഫുട്ബോളിൻ്റെ സംസ്ഥാനതല മത്സരത്തിലെ ചിത്രമാണിത്. ജില്ലാതലത്തിൽ പുഴയിലാണ് മക്കൾ കളിച്ചതെങ്കിൽ സംസ്ഥാനതല മത്സരങ്ങൾ കടലിലായിരുന്നു. വേണ്ടതിനും പാതി വേണ്ടതിനും ഒട്ടും വേണ്ടാത്തതിനും ഉദ്യോഗസ്ഥരിൽ നിന്നും നാട്ടുകാരിൽ നിന്നും ലക്ഷങ്ങൾ പിരിക്കുന്ന, പൊരിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പാണ് നടത്തിപ്പുകാർ.
നിലവിൽ ഈ മത്സരങ്ങൾ നമ്മുടെ നാട്ടിൽ മികച്ച രീതിയിൽ നടത്താൻ സൗകര്യങ്ങളുണ്ട്, സ്വകാര്യ മേഖലയിൽ എങ്കിലും. ചില്ലറ പൈസ കൊടുത്താൽ മതി. ഇതങ്ങ് എങ്ങനേലും നടന്നോളും ആരും ചോദിക്കാൻ വരില്ല എന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. അതിൽ വോട്ടർമാരും ചാനലുകളും പത്രങ്ങളുമെല്ലാം പെടും. ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ളവരെ കണ്ടെത്താനായിരുന്നു ഈ ടൂർണമെൻ്റ് എന്നുകൂടി ഓർക്കണം.
ഓട്ടംചാട്ടം പരിപാടിക്കും ഡാൻസുംപാട്ടും പരിപാടിക്കും ഈ ' പണി ' ചെയ്തു നോക്കട്ടെ. വിവരം അറിയും. അന്നേരം ' പുലികൾ ' ഇറങ്ങും.
പൊതു വിദ്യാഭ്യാസ ഡയറക്ടർ - അയാളെ ഒന്ന് മെൻഷൻ ചെയ്തു കിട്ടുമോ ?