Integrity Score 1748
No Records Found
No Records Found
No Records Found
കാൽപന്തെഴുത്തിലെ സൂഫി
എൻ്റെ ഏറ്റവും പ്രിയപ്പെട്ട സലീംക്കയെ കുറിച്ച് ഇന്ന് മാതൃഭൂമി പത്രത്തിൽ ഒരു വാർത്തയുണ്ട്.
ഞങ്ങൾ മലപ്പുറത്തുകാർക്ക്
കാൽപന്തെഴുത്തിലെ മുത്താണ് സലീംക്ക.
ഒറ്റക്ലിക്കിൽ ഇൻ്റർനെറ്റിൽ നിന്ന് കിട്ടുന്ന സെലബ്രിറ്റി താരങ്ങളെ കുറിച്ചല്ല അദ്ദേഹം വാഴ്ത്തുകൾ എഴുതിയിട്ടുള്ളത്, ജനങ്ങളുടെ ഹൃദയനെറ്റിൽ ജീവിക്കുന്ന കളിക്കാരെ കുറിച്ചാണ്. കേട്ടുമറന്ന പലപ്രതിഭകളും സലീംക്കയുടെ പേനക്കരുണയിൽ വീണ്ടും ഗ്രൗണ്ടിൽ ബൂട്ട് കെട്ടിയിറങ്ങുന്നത് നാം വീണ്ടും വീണ്ടും കാണുന്നു.
ഗ്രാമങ്ങളിലേക്ക് ബസിലും ഓട്ടോയിലും നടന്നും പോയി ശേഖരിച്ച വിവരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് എത്തിക്കുന്ന ' സൂഫി ' യാണ് അദ്ദേഹം. മൂപ്പര് കൊണ്ടുവരുന്ന വിവരങ്ങൾ ലോകത്ത് വേറെയൊരിടത്തും കിട്ടുകയില്ല. അതിന് സലീംക്കയുടെ ടൈംലൈനിലൂടെ തന്നെ സഞ്ചരിക്കണം. അതുകൊണ്ടാണ് ഈ മനുഷ്യനും അയാളുടെ എഴുത്തും പ്രാധാന്യം അർഹിക്കുന്നത്. എല്ലാത്തിനും അപ്പുറം എഴുതുന്ന കാര്യങ്ങളിൽ സൂക്ഷിക്കുന്ന സുതാര്യതയും സത്യസന്ധതയും കൃത്യതയുമാണ് സലിംക്കയുടെ കരുത്ത്.
ചരിത്രത്തിൽ ഇല്ലാതെ പോയ മനുഷ്യരുടെ ' ചിത്രം ' വരയലാണ് മൂപ്പരുടെ ഹരം. ആ പ്രയത്നത്തിന് കിട്ടിയ ഹാരമാണ് ആ നെഞ്ചിൽ കിടയ്ക്കുന്നത്.
അഭിമാനം, സന്തോഷം, അഭിനന്ദങ്ങൾ ♥️