Integrity Score 1720
No Records Found
No Records Found
വയനാട് ഉരുൾപൊട്ടൽ; സൈന്യം എത്തുന്നു
ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പ് അടിയന്തരമായി വയനാട്ടിലെത്തുമെന്ന് അറിയിച്ചു.
സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുന്നത്. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗമാണ് നടപ്പാക്കുക. റവന്യൂ സെക്രട്ടറി സൈന്യത്തിന്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പോലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തിരച്ചിൽ നടത്താനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.