Integrity Score 630
No Records Found
No Records Found
No Records Found
ഇന്ത്യയിലേക്ക് കോടികള്‍ ഒഴുക്കാനൊരുങ്ങി നിസാന്‍
ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യൻ വാഹന വിപണിയിൽ വലിയ തിരിച്ചുവരവിനൊരുങ്ങുകയാണ്. നിലവിൽ മാഗ്നൈറ്റ്, എക്സ്-ട്രെയിൽ എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യയിലെ വാഹനനിരയിലുള്ളതെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ മോഡലുകൾ എത്തിക്കുമെന്നാണ് നിർമാതാക്കൾ ഉറപ്പുനൽകിയിരിക്കുന്നത്. മാഗ്നൈറ്റ് എസ്.യു.വിയുടെ മുഖംമിനുക്കിയ മോഡൽ അവതരിപ്പിക്കുന്ന ചടങ്ങിലാണ് നിസാൻ ഇന്ത്യയുടെ ഭാവി പദ്ധതി വെളിപ്പെടുത്തിയിരിക്കുന്നത്.
2026-നുള്ളില്‍ അഞ്ച്, ഏഴ് സീറ്റിങ് ഓപ്ഷനുകളിലുള്ള രണ്ട് മിഡ്സൈസ് എസ്.യു.വി, മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്.യു.വി എന്നിവ എത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ മിഡ്-സൈസ് എസ്.യു.വി. മോഡലുകള്‍ അടുത്ത വർഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിസാന്റെ ഗ്ലോബല്‍ ബിസിനല് പദ്ധതികള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ എത്തിക്കുന്നതെന്നാണ് നിസാൻ അമിയോ റീജിയൻ മേധാവി ഫ്രാങ്ക് ടോറസ് അറിയിച്ചിരിക്കുന്നത്.
താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് എസ്.യു.വിയാണ് നിസാൻ ഇന്ത്യൻ വിപണിക്കായി നിർമിക്കുന്നതെന്നാണ് ഫ്രാങ്ക് അറിയിച്ചിരിക്കുന്നത്.