Integrity Score 180
No Records Found
No Records Found
No Records Found
കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമായി നിലനിൽക്കുമ്പോൾ തന്നെ അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള പ്രതിവിധികളെ ചൊല്ലിയുള്ള തർക്കം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.
ആഹാ….ഉത്തരവാദിത്തങ്ങളൊക്കെ മറ്റുള്ളവരുടെ തലയിൽ കൊണ്ട് വെച്ച് രക്ഷപ്പെടാനൊരുങ്ങാൻ വരട്ടെ!!!!
നമുക്കും പലതും ചെയ്യാനുണ്ട്.
ഇതൊരു ആഗോളപ്രശ്നമല്ലേ നമ്മളെന്തു ചെയ്യാനാ എന്നാണ് ഭാവമെങ്കിൽ അവിടെ സ്റ്റോപ്പ്!
പ്രശ്നം ആഗോളമൊക്കെ തന്നെ…. പക്ഷെ നമ്മളും പ്രാദേശികമായി ഇടപെട്ടാൽ മാത്രമേ പ്രശ്നത്തിനൊരു
പരിഹാരമാകൂ…
അതിനിപ്പോ എന്ത് ഇടപെടലാണ് നടത്താൻ പറ്റ?
ആദ്യം കാലാവസ്ഥാ വ്യതിയാനം ഒരു യഥാർഥ്യമാണെന്നും അതിന്റെ പ്രശ്നങ്ങലോരോന്നായി നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കയാണെന്നും നമ്മളെ തന്നെ ഒന്ന് ബോധ്യപെടുത്തണം.
"കൊറേ കൊറേ വർത്തമാനം പറഞ്ഞാലും പാട്ടു പാടിയാലും ചർച്ചകൾ നടത്തിയാലും പെർഫോമൻസുകൾ അരങ്ങേറിയാലും ഒക്കെയെ നമ്മളുദ്ദേശിക്കുന്ന കാര്യം നടക്കൂ…."
ആ…അങ്ങനൊരു തീയറ്റർ ക്യാമ്പാണ് ഇന്ന് വെറ്റിനറി യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്നത്.
കോളേജുകളിൽ നിന്ന് കൊറേ എൻ എസ് എസ് വോളന്റിയെഴ്സ് പങ്കെടുത്തു.
അവർ കഥയും കാര്യവും പറഞ്ഞു,
വിവിധ വർണങ്ങളാൽ ചിത്രം വരച്ചു,
ഒടുവിലുഗ്രൻ പെർഫോമൻസുകൾ കാഴ്ച്ച വെച്ചു.
തിയറ്റർ ക്യാമ്പുകളെക്കുറിച്ചുള്ള മിഥ്യധാരണകളെപ്പറ്റിയും കർക്കശനിയമങ്ങളെയും ഒക്കെ തച്ചുടച്ചുകൊണ്ടാണ് എല്ലാവരും മടങ്ങിയത്, ഒപ്പം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള ഉണർത്തുപാട്ടുറക്കെപ്പാടിക്കൊണ്ടും …
തിയറ്റർ ആർടിസ്റ്റ് ദേവേന്ദ്രനാഥ് ശങ്കരനാരായണൻറെ നേതൃത്വത്തിൽ ഇൻസൈഡ് ഔട്ടും ഹ്യും സെന്ററും സംയുക്തമായി കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തെ കേന്ദ്രീകരിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന തീയറ്റർ വർക്ഷോപ്പ് അവസാനിച്ചു.